കേരളം വിടുന്നില്ലെന്ന് ബൈജൂസ്; മൂന്നു സ്ഥാപനം കൂടി തുടങ്ങും
text_fieldsകൊച്ചി: വിദ്യാഭ്യാസ ആപ് കമ്പനിയായ ബൈജൂസ് കേരളം വിടുന്നില്ലെന്നും സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് പദ്ധതിയെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്തെ ബൈജൂസ് സ്ഥാപനങ്ങളിലെ മൂവായിരത്തിലേറെ ജീവനക്കാരിൽ 140 പേരെ ബംഗളൂരുവിലേക്ക് സ്ഥലംമാറ്റുക മാത്രമാണ് ചെയ്തതെന്ന് കമ്പനി പറയുന്നു.
വരുന്ന സാമ്പത്തിക വർഷത്തിൽ കേരളത്തിൽ മൂന്നു സ്ഥാപനംകൂടി തുടങ്ങാൻ ഉദ്ദേശ്യമുണ്ട്. സ്ഥലംമാറ്റം അറിയിച്ചവരിൽ ബുദ്ധിമുട്ടറിയിച്ചവർക്കും കുടുംബത്തിനുമായി ആറുമാസം ഇൻഷുറൻസ് പരിരക്ഷ, മറ്റു കമ്പനികളിൽ ജോലി നേടാൻ സഹായം തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കിൽ തിരിച്ചു നിയമനം ലഭിക്കുന്ന രീതിയിലാണ് ചർച്ചകൾ നടന്നിട്ടുള്ളതെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.