'കർണാടകയുമായി തുറന്ന പോരാട്ടത്തിനില്ല'; കെ.എസ്.ആർ.ടി.സി എന്ന ഡൊമയിൻ വിട്ട് നൽകില്ല -നിലപാട് വ്യക്തമാക്കി സംസ്ഥാനം
text_fieldsതിരുവനന്തപുരം: കർണാടക റോഡ് ട്രാൻസ്പോർട്ടുമായി തുറന്ന പോരാട്ടത്തിനില്ലെന്ന് കെ.എസ്.ആർ.ടി.സി. നീണ്ട ഏഴ് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം കെ.എസ്.ആർ.ടി.സി എന്ന പേരും, ലോഗോയും, ആനവണ്ടിയും അംഗീകരിച്ച് ലഭിച്ചതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സി നിലപാട് വ്യക്തമാക്കിയത്. കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെ.എസ്.ആർ.ടി.സി തയാറല്ലെങ്കിലും ഡൊമൈെൻറ കാര്യത്തിൽ വിട്ടുവീഴച്ച ചെയ്യില്ലെന്നും സിഎംഡി ബിജുപ്രഭാകർ അറിയിച്ചു.
ഫെഡറൽ സംവിധാനത്തിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങൾ തമ്മിൽ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കിരിെൻറയും കെ.എസ്.ആർ.ടി.സിയുടെ ആവശ്യം. ഇക്കാര്യത്തിൽ ഒരു സ്പർദ്ധയ്ക്കും ഇടവരാതെ സെക്രട്ടറിമാർ തലത്തിലും, ആവശ്യമെങ്കിൽ മന്ത്രിമാർ തലത്തിലും ചർച്ച നടത്തും. ഈ വിവരം ഔദ്യോഗികമായി കർണാടകയെ അറിയിക്കും.
അതിനേക്കാൾ ഉപരി കെ.എസ്.ആർ.ടി.സിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാർ ഓൺലൈനിൽ ടിക്കറ്റിനായി സെർച്ച് ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സി എന്ന ഡൊമയിെൻറ പേര് കർണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവീസുകൾ ബംഗുളുരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കർണാടകയ്ക്കാണ് ആ ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിെൻറ ഉത്തരവ് പ്രകാരം കെ.എസ്.ആർ.ടി.സിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കും. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും കെ.എസ്.ആർ.ടി.സി സന്നദ്ധമല്ല എന്നത് കേരളം കർണാടകയെ നയപരമായി അറിയിക്കും. ഇക്കാലത്ത് ഓൺലൈനിൽ കൂടിയുള്ള ബിസിനസ് കൂടെ നടത്താതെ കെ.എസ്.ആർ.ടി.സിക്ക് പിടിച്ചു നിൽക്കാനാകില്ലെന്ന് ബിജുപ്രഭാകർ പറഞ്ഞു
എന്നാൽ ലോഗോയും മറ്റു കാര്യങ്ങളിൽ ചർച്ച ചെയ്ത് സമവായത്തിലേക്ക് എത്താൽ ശ്രമിക്കും. കർണാടക കേരളത്തിലേക്കും, കേരളം കർണാടകയിലേക്കും യാത്രാക്കാര്യത്തിൽ മാത്രമല്ല മറ്റുള്ള എല്ലാ കാര്യത്തിലും പരസ്പരം സഹകരിക്കുന്നവരാണ്. അതിനാൽ ഇരു സംസ്ഥാനത്തേയും ജനങ്ങളുടെ സഹകരണങ്ങൾ എല്ലാം മുൻനിർത്തി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യും.
ഈ പോരാട്ടത്തിന് തുടക്കം കുറിച്ച അന്തരിച്ച മുൻ സി.എം.ഡി ആൻറണി ചാക്കോയോട് കെഎസ്ആർടിസി കടപ്പെട്ടിരിക്കുന്നു. നിയമപേരാട്ടത്തിന് പിന്നിൽ പ്രവർത്തിച്ച സോണൽ ഓഫീസർ ശശിധരൻ, ഡെപ്യൂട്ടി ലോ ഓഫീസർ പി.എൻ. ഹേന, നോഡൽ ഓഫീസർ സി.ജി പ്രദീപ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കും സി.എം.ഡിമാർക്കും അഭിഭാഷകനായ അഡ്വ. വിസി ജോർജ്ജിനും ബിജു പ്രഭാകർ അനുമോദിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.