ജനങ്ങളുടെ പൾസ് മനസ്സിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല- സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: ജനങ്ങളുടെ പൾസ് മനസ്സിലാക്കി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിയാത്തതാണ് പരാജയത്തിന് കാരണമെന ്ന് തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാർഥി സി. ദിവാകരൻ. ജനങ്ങളുടെ പൾസ് മനസ്സിലാക്കുന്നതിൽ ഇനിയും ബഹുദൂരം മുന്ന ോട്ടുപോകേണ്ടതുണ്ടെന്നാണ് തോൽവി നൽകുന്ന പാഠം. ആവേശവും പ്രകടനവുമൊന്നും വോട്ടായില്ല. ജനങ്ങളുടെ പ്രതീക്ഷക്കന ുസരിച്ച് ഉയരാനായോയെന്ന് ഇടതുമുന്നണിയും സി.പി.ഐയും പരിശോധിക്കണം.
ജനാധിപത്യത്തിൽ ജയവും തോൽവിയും സ്വാഭാവ ികമാണ്. പക്ഷേ, ഈ പരാജയം സംഘടിത നീക്കത്തിെൻറ ലക്ഷണങ്ങളാണ് കാണിക്കുന്നത്. രാജ്യം പോയാലും ജനാധിപത്യം തകർന്നാലു ം ജനങ്ങളുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെട്ടാലും ഇടതിനെ തോൽപിക്കണം എന്ന ലക്ഷ്യത്തോടെ സംഘടിത നീക്കം നടന്നു. കുത്ത ക കമ്പനികൾ, കോടീശ്വരന്മാർ, യാഥാസ്ഥിതികർ തുടങ്ങിയവരെല്ലാം ഇടതുപക്ഷത്തിനെതിരെ ഒന്നിച്ചു. ഇടത് സ്ഥാനാർഥികൾ ജയി ച്ച് കേന്ദ്രത്തിൽ ചെന്നാൽ ഭരണത്തിെൻറ ഭാഗമാകാൻ കഴിയില്ലെന്ന് ജനം കരുതി. ഇടതുപക്ഷംകൂടി ഉണ്ടെങ്കിലേ ബദൽ സർക്കാർ രൂപവത്കരിക്കാനാകൂവെന്ന് അവരെ ബോധ്യപ്പെടുത്താൻ ആയില്ല.
ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടാണ് തോൽവിക്ക് കാരണമെന്ന് കരുതുന്നില്ല. അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നടപടികൾ സത്യസന്ധമായും വസ്തുനിഷ്ടമായും ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. സുപ്രീംകോടതി വിധിയല്ല കേരളത്തിൽ ചർച്ച ചെയ്യപ്പെട്ടത്. സർക്കാർ മനഃപൂർവം കൊണ്ടുവന്ന വിധി ആയാണ് ഇടതുപക്ഷത്തിെൻറ എതിരാളികൾ പ്രചരിപ്പിച്ചത്. അതിനെ പ്രതിരോധിക്കാനായോ എന്നും പരിശോധിക്കണം.
പരാജയത്തിെൻറ പല കാരണങ്ങളിൽ ഒന്ന് ശബരിമലയായിരിക്കാം. എന്നാൽ, പാർലമെൻറ് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഇതൊന്നുമായിരുന്നില്ല. കേന്ദ്ര സർക്കാറിെൻറ തെറ്റായ നയങ്ങളും വർധിച്ചുവരുന്ന തൊഴിലില്ലായ്മയും പട്ടിണിയുെമാന്നും വേണ്ടവിധം ചർച്ചയാക്കാൻ ഇടതുപക്ഷത്തിനായില്ല. ബി.ജെ.പി വോട്ടുകൾ കൂട്ടത്തോടെ മറിച്ചതുകൊണ്ടാണ് ശശി തരൂരിന് വൻ ഭൂരിപക്ഷം ലഭിച്ചത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും സി. ദിവാകരൻ പറഞ്ഞു.
‘സംപൂജ്യ പ്രതിഭാസം’ വിശദമായി പരിശോധിക്കാൻ സി.പി.െഎ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാല് മണ്ഡലങ്ങളിൽ ഉൾപ്പെടെ 20 സീറ്റുകളിലും പരാജയപ്പെട്ടത് വിശദമായി പരിശോധിക്കാൻ സി.പി.െഎ. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗം തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചർച്ച ചെയ്യാതെ പിരിഞ്ഞു. പാർട്ടി സ്ഥാനാർഥികൾ മത്സരിച്ച തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലെ തോൽവി പ്രത്യേകം പരിശോധിക്കാനാണ് തീരുമാനം.
താഴേതട്ടിൽ പരിശോധിച്ച് റിപ്പോർട്ട് വാങ്ങി സംസ്ഥാന തലത്തിൽ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് ഫലം വിശദമായി പിന്നീട് ചർച്ച ചെയ്യാൻ തീരുമാനിച്ചതിനാൽ മേയ് 27, 28ന് ചേരുന്ന കേന്ദ്ര സെക്രേട്ടറിയറ്റ്, ദേശീയ നിർവാഹക സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് മാത്രമാണ് തയാറാക്കിയത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച നിർവാഹക സമിതി അംഗങ്ങളായ സി. ദിവാകരൻ, രാജാജി മാത്യു തോമസ്, പി.പി. സുനീർ എന്നിവർ യോഗത്തിൽ പെങ്കടുത്തില്ല. എന്നാൽ, ഇവർ നേരത്തേ അസൗകര്യം അറിയിച്ചിരുന്നതാണെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
അതത് പാർലമെൻറ് മണ്ഡലം ഉപസമിതികളും ജില്ല നിർവാഹക സമിതികളും ചേർന്ന് തോൽവിയുടെ കാരണങ്ങൾ വിശദമായി പരിശോധിച്ച് ജൂൺ നാലിന് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കണം ഇടത് ശക്തികേന്ദ്രങ്ങളിൽ പിന്നാക്കം പോയത് ഉൾപ്പെടെ പരിശോധിക്കണം. ജൂൺ ആറിന് വീണ്ടും സംസ്ഥാന നിർവാഹക സമിതി ചേർന്ന് റിപ്പോർട്ടിൻമേൽ വിശദമായ ചർച്ചയും അവലോകനവും നടത്തും. തുടർന്ന് ജൂൺ 12നും13നും സംസ്ഥാന നേതൃയോഗവും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.