വിദേശത്ത് കുടുങ്ങുന്നവരെ രക്ഷിക്കുന്ന മുഖ്യമന്ത്രി മഅ്ദനിക്കുവേണ്ടിയും ഇടപെടണം -സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കുടുങ്ങുന്നവരെ രക്ഷപ്പെടുത്താനും ഇടപെടാനും അറിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അബ്ദുന്നാസിർ മഅ്ദനിയുടെ കാര്യത്തിലും ഇടപെടണമെന്ന് സി.പി.െഎ നേതാവ് സി. ദിവാകരൻ എം.എൽ.എ. വിചാരണ കൂടാത െ ജയിലിൽ കഴിയുന്ന മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പി.ഡി.പി സെക്ര േട്ടറിയറ്റിനു മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോശമായ അവസ്ഥയിലേക്ക് മഅ്ദനിയുടെ ആരോഗ്യം നീങ്ങുകയാണ്. വല്ലതും സംഭവിച്ചാൽ അതിന് കേരള, കേന്ദ്ര സർക്കാറുകൾ ഉത്തരവാദിയാകും. മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെടുന്ന പാർട്ടികളിലെ എം.എൽ.എമാരും നേതാക്കളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകാൻ തയാറാകണം. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അദ്ദേഹത്തിെൻറ കാര്യത്തിൽ നടക്കുന്നത്. ഇല്ലാത്ത കുറ്റം ചാർത്തി പലരെയും ജയിലിൽ ഇട്ടിട്ടുണ്ട്. അതുപോലെയാണ് മഅ്ദനിയുടെയും കാര്യം. 10 വർഷത്തോളം കരുനാഗപ്പള്ളി മണ്ഡലത്തിൽ തെൻറ ശക്തികേന്ദ്രങ്ങളിൽ ഒന്ന് മഅ്ദനിയായിരുന്നെന്നും ദിവാകരൻ പറഞ്ഞു. കുറ്റപത്രം പോലും നൽകാതെ ഒരാളെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് എന്ത് നിയമമാണെന്ന് മനസ്സിലാകുന്നില്ലെന്നും ദിവാകരൻ പറഞ്ഞു.
മഅ്ദനിക്ക് നീതി ലഭ്യമാക്കാൻ പോരാടേണ്ടത് മുഴുവൻ മനുഷ്യസ്നേഹികളുടെയും ബാധ്യതയാണെന്ന് സമാപന പ്രസംഗം നടത്തിയ കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ പറഞ്ഞു. പി.ഡി.പി വൈസ്ചെയർമാൻ പൂന്തൂറ സിറാജ് അധ്യക്ഷത വഹിച്ചു. എ. നീലലോഹിത ദാസൻ, ഭാസുരേന്ദ്ര ബാബു, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, പുനലൂർ ജലീൽ, ജലീൽ നീലാമ്പ്ര, വി.എം. അലിയാർ, വർക്കല രാജ്, മാഹിൻ ബാദുഷ മൗലവി, നിസാർ മേത്തർ, മൈലക്കാട് ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ്, കൊട്ടാരക്കര സാബു, മുജീബ് റഹ്മാൻ, യൂസുഫ് പാന്ത്ര, ജഅ്ഫർ അലിദാരിമി, ശശികുമാരി തുടങ്ങിയവർ സംസാരിച്ചു. നേരത്തേ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനമായി എത്തിയാണ് ഉപവാസം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.