സോളാര്‍ കേസ്: ജോസ് കെ. മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ല -സി. ദിവാകരന്‍
text_fieldsതിരുവനന്തപുരം: സോളാര്‍ കേസില്‍ ജോസ് കെ. മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍. ഇരയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സി.ബി.ഐ അന്വേഷണം നേരിടേണ്ടിവരും. ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും സി. ദിവാകരന്‍ പറഞ്ഞു.
സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ടതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് ഇടതുപക്ഷം ഉന്നയിച്ച ഗുരുതരമായ വിഷയമാണിത്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കേസ് കൈമാറാന്‍ തീരുമാനമെടുത്തതു കൊണ്ടാണ് വലിയ രാഷ്ട്രീയ പ്രധാന്യം ലഭിച്ചത്. സ്വാഭാവികമായ കാലാവസ്ഥയില്‍ ഒരു കേസ് സി.ബി.ഐക്ക് വിടുന്നതിന് ഇത്ര വലിയ ബഹളത്തിന്‍റെ കാര്യമില്ലെന്നും ദിവാകരന്‍ പറഞ്ഞു.
സി.ബി.ഐയുടെ കുറ്റവിചാരണക്ക് എന്തുകൊണ്ട് നേരത്തെ വിട്ടില്ല എന്നതാണ് യു.ഡി.എഫ് ചോദിക്കുന്നത്. കേസ് കൈമാറാന്‍ കാലതാമസം വന്നതാണ് അവരുടെ പ്രശ്‌നം. ഒരു കേസ് എപ്പോള്‍ സി.ബി.ഐക്ക് വിടണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കുകയെന്നും ദിവാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.