കാനത്തിനെതിരെ മൽസരിക്കാനില്ലെന്ന് സി. ദിവാകരൻ
text_fieldsമലപ്പുറം: സി.പി.െഎ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെതിരെ മൽസരിക്കാനില്ലെന്ന് സി.ദിവാകരൻ. പാർട്ടിയിൽ െഎക്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ദിവാകരൻ പറഞ്ഞു. നേരത്തെ കാനത്തിനെതിരെ സി.ദിവാകരനോട് മൽസരിക്കണമെന്ന് കെ.ഇ ഇസ്മെയിൽ ആവശ്യപ്പെട്ടിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
പാർട്ടിക്കുള്ളിൽ ഏകാധിപത്യമാണെന്നും ആ സാഹചര്യത്തിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നുമുള്ള ആവശ്യം കെ.ഇ. ഇസ്മയിലും കൂട്ടരും കേന്ദ്ര നേത്വതൃത്തിന് മുന്നിൽെവച്ചിട്ടുണ്ട്. അതിെൻറ ഭാഗമായി ദേശീയ സെക്രേട്ടറിയറ്റിലേക്ക് ഇസ്മയിലിനെ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാന കൗൺസിൽ അർഹമായ പ്രാതിനിധ്യം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.