വയോജന പ്രശ്നങ്ങളിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: വയോജനങ്ങളുടെ സാമൂഹ്യ ക്ഷേമ പെൻഷൻ കുടികശിയില്ലാതെ നൽകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് മുൻ മന്ത്രി സി.ദിവാകരൻ. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചൊവ്വാഴ്ച നടത്തിയ സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേമ പെൻഷൻ കുടിശ്ശിക നൽകുക, കുറഞ്ഞ സാമൂഹ്യ ക്ഷേമ പെൻഷൻ 5000 രൂപ ആക്കുക, പെൻഷൻ്റെ കേന്ദ്രം വിഹിതം 200 രൂപയിൽ നിന്നും 3000 രൂപയായി വർധിപ്പിക്കുക, കെ.എസ്. ആർ.ടി.സി പെൻഷൻകാരുടെ പെൻഷൻ എല്ലാമാസവും മുടങ്ങാതെ നൽകുക, കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് ഉത്സവ ബത്ത അനുവദിക്കുക, സർവീസ് പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും അനുവദിക്കുക, ഒരു മാസത്തെ പെൻഷൻ ഉത്സവബത്തായി അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ബാങ്ക് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, വയോജന ക്ഷേമ വകുപ്പും വയോജന കമ്മീഷനും രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തിയത്.
സംഘടയുടെ സംസ്ഥാന പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമരത്തിൽ ജനറൽ സെക്രട്ടറി ഹനീഫാ റാവുത്തർ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സ്റ്റേറ്റ് ട്രഷറർ എ നിസാറുദ്ദീൻ, ജോയിൻ്റ് കൗൺസിൽ സെക്രട്ടറി എസ്. സജീവ്, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജന. സെക്രട്ടറി എസ് സുധികുമാർ, കെജിഒഎഫ് സംസ്ഥാന സെക്രട്ടറി മനു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.