സി.പി.ഒ സമരം: പിന്തുണയുമായി സി. ദിവാകരൻ
text_fieldsതിരുവനന്തപുരം: സി.പി.ഒ റാങ്ക് ലിസ്റ്റുകാർ സെക്രേട്ടറിയറ്റ് നടയിൽ നടത്തുന്ന സമരത്തിന് പിന്തുണയുമായി സി.പി.െഎ സംസ്ഥാന നിർവാഹകസമിതി അംഗവും മുൻ മന്ത്രിയുമായ സി. ദിവാകരൻ.
രാഷ്്ട്രീയപ്രേരിതമെന്നടക്കം മന്ത്രിമാരടക്കം സമരത്തിനെതിരെ ആരോപണമുന്നയിക്കുേമ്പാൾ ഇടതുനേതാക്കളിലൊരാൾ പിന്തുണയുമായെത്തുന്നത് ആദ്യമാണ്. ന്യായമായതും ജീവിക്കാൻ വേണ്ടിയുള്ളതുമായ സമരമാണിതെന്നും നിയമങ്ങളും നടപടിക്രമങ്ങളും ചട്ടങ്ങളും എന്തുതന്നെയാണെങ്കിലും വിഷയത്തിൽ എന്തെങ്കിലും വിട്ടുവീഴ്ചയോ മാർഗമോ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. നിറഞ്ഞ ൈകയടികേളാടെയാണ് സമരക്കാർ ദിവാകരെൻറ പരാമർശങ്ങളെ എതിരേറ്റത്.
തൊഴിലിനുവേണ്ടി അലയുന്ന നൂറുകണക്കിന് ചെറുപ്പക്കാർ കടുത്ത മത്സരത്തിലൂടെയാണ് റാങ്ക് ലിസ്റ്റിലെത്തുന്നത്.
എന്നാൽ, കാത്തിരിപ്പിന് ശേഷം റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നത് അതിഗൗരവമുള്ള പ്രശ്നമാണ്. ഇത് സർക്കാറിനെതിരായ സമരമല്ല, ജോലിക്ക് വേണ്ടിയുള്ള ദാഹമാണിത്. ദൗർഭാഗ്യവശാൽ സർക്കാറിനെതിരായ സമരം എന്ന നിലയിലാണ് പ്രചരിക്കപ്പെടുന്നത്. ചെറുപ്പക്കാരായതുകൊണ്ട് സമരമുറകൾ കുറച്ച് തീക്ഷ്ണമായിരിക്കും.
അത് സ്വഭാവികവുമാണ്. അതിലൊന്നും തനിക്ക് അഭിപ്രായവ്യത്യാസമില്ല. കുറച്ചുകൂടി ക്ഷമയോടെ ഇതൊരു കടവിൽ അടുപ്പിക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കണം. പ്രതീക്ഷയോടെ മുന്നോട്ടുപോകണം.
സാഹസികമായി ഒന്നും ചെയ്യരുത്. അത് കൈവിട്ട കളിയാണ്. വന്നു കാണാൻ വൈകിയത് തനിക്കാരെയും ഭയമുള്ളതു കൊണ്ടല്ല. ആവശ്യങ്ങളെന്താണെന്ന് അേന്വഷിച്ചതിന് ശേഷമേ ഇടപെടാൻ പറ്റൂ.
സമരസാഹചര്യങ്ങളും നിസ്സഹായാവസ്ഥയുമെല്ലാം സമരക്കാർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.