Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി. ദിവാകരന്‍റെ...

സി. ദിവാകരന്‍റെ ആത്മകഥ: തുറന്നുപറച്ചിലിൽ ഇടതുമുന്നണി പ്രതിരോധത്തിൽ

text_fields
bookmark_border
സി. ദിവാകരന്‍റെ ആത്മകഥ: തുറന്നുപറച്ചിലിൽ ഇടതുമുന്നണി പ്രതിരോധത്തിൽ
cancel

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന സി.​പി.​ഐ നേ​താ​വ്​ സി. ​ദി​വാ​ക​ര​ന്‍റെ ആ​ത്മ​ക​ഥ​യി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം ചെ​യ്ത ‘ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ’ എ​ന്ന പു​സ്ത​ക​ത്തി​ൽ സ്​​ഫോ​ട​നാ​ത്മ​ക​മാ​യ വി​വ​ര​മാ​ണ്​ വി.​എ​സ്​ മ​​ന്ത്രി​സ​ഭ​യി​ൽ പ്ര​മു​ഖ​നാ​യി​രു​ന്ന ദി​വാ​ക​ര​ൻ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. സോ​ളാ​ർ കേ​സി​ൽ ശി​വ​രാ​ജ​ൻ ക​മീ​ഷ​ൻ കോ​ഴ വാ​ങ്ങി​യാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ​റി​പ്പോ​ർ​ട്ടെ​ഴു​തി​യ​ത്, സോ​ളാ​ർ വി​ഷ​യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​രം പൊ​ടു​ന്ന​നെ പി​ൻ​വ​ലി​ച്ച​തി​ന്​ പി​ന്നി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി​രു​ന്നു, 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ത്തി​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന ചി​ന്ത വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​ല​ട്ടി​യി​രു​ന്നു എ​ന്നി​ങ്ങ​നെ​യാ​ണ്​ ദി​വാ​ക​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

സോ​ളാ​ർ കേ​സി​ൽ ജ​സ്റ്റി​സ് ശി​വ​രാ​ജ​ന്‍ ക​മീ​ഷ​ന്‍ നാ​ലോ അ​​ഞ്ചോ കോ​ടി രൂ​പ വാ​ങ്ങി ‘ക​ണ.. കു​ണാ..’ എ​ന്നൊ​രു റി​പ്പോ​ർ​ട്ട്​ എ​ഴു​തി​യെ​ന്ന്​ ദി​വാ​ക​ര​ൻ എ​ഴു​തു​ന്നു. ജ​സ്റ്റി​സ്​ ശി​വ​രാ​ജ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കേ​സി​ന്​ ആ​ധാ​ര​മാ​യ റി​പ്പോ​ർ​ട്ട്​ പ​ണം കൈ​പ്പ​റ്റി​ എ​ഴു​തി​യ​താ​ണെ​ന്ന്​ മു​തി​ർ​ന്ന സി.​പി.​ഐ ​നേ​താ​വ്​ വെ​ളി​പ്പെ​ടു​ത്തു​​മ്പോ​ൾ, സോ​ളാ​ർ കേ​സി​ൽ ഇ​ട​തു​മു​ന്ന​ണി നി​ല​പാ​ടി​ന്‍റെ നൈ​തി​ക​ത​യാ​ണ്​ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്. ശി​വ​രാ​ജ​ൻ ക​മീ​ഷ​ന്​ ആ​രാ​ണ് അ​ഞ്ച് കോ​ടി ന​ല്‍കി​യ​തെ​ന്ന് ദി​വാ​ക​ര​ന്‍ വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​നാ​ൽ​ മു​ന്ന​ണി​യി​ലെ പ്ര​മു​ഖ​രെ​ല്ലാം സം​ശ​യ​നി​ഴ​ലി​ലാ​ണ്.

സോ​​ളാ​​ർ വി​ഷ​യ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ്​ വ​ള​യ​ൽ സ​മ​രം പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം പെ​ട്ടെ​ന്നാ​ണു​ണ്ടാ​യ​ത്. എ​​ന്തോ സം​​ഭാ​​ഷ​​ണം എ​​വി​​ടെ​​യോ ന​​ട​​ന്നു. ധാ​​ര​​ണ​​യാ​​യെ​​ന്ന് പാ​​ർ​​ട്ടി ത​​ന്നോ​​ട് പ​​റ​​ഞ്ഞു. പാ​​ർ​​ട്ടി​ തീ​​രു​​മാ​​ന​​മാ​​യ​​തി​​നാ​​ൽ അ​​നു​​സ​​രി​​ച്ചു. അ​​ങ്ങ​​നെ ആ ​​സ​​മ​​രം ചീ​​റ്റി. ജു​ഡീ​ഷ്യ​ൽ അ​​ന്വേ​ഷ​ണം എ​ന്ന അ​പ്ര​ധാ​ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ച്​ സ​മ​രം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ പാ​​ടി​​ല്ലാ​​യി​​രു​​ന്നു. 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ​ത്തി​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നെ​ന്ന ചി​ന്ത വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​ല​ട്ടി​യി​രു​ന്നെ​ന്നും ദി​വാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്തു​ന്നു. വി.​എ​സ്​ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന ദി​വാ​ക​ര​ൻ അ​ദ്ദേ​ഹ​വു​മാ​യി ഏ​റ്റ​വും അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന നേ​താ​വാ​ണ്. 500നും 1000​ത്തി​നും ഇ​ട​യി​ൽ വോ​ട്ടി​ന് എ​ൽ.​ഡി.​എ​ഫി​ന്​ നാ​ല്​ സീ​റ്റ് ന​ഷ്ട​മാ​യ​തി​ലെ രാ​ഷ്ട്രീ​യ നി​ഗൂ​ഢ​ത ഇ​ന്നും കേ​ര​ളം ച​ർ​ച്ച ചെ​യ്യു​ന്നു.

സി.​പി.​എ​മ്മി​ൽ നി​ല​നി​ന്ന വി.​എ​സ്​-​പി​ണ​റാ​യി പോ​രി​ലേ​ക്കാ​ണ്​ ഇ​ത്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. അ​തേ​സ​മ​യം, സി. ​ദി​വാ​ക​ര​ന്റെ ആ​ത്മ​ക​ഥ​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ത​നി​ക്ക്​ സ്വീ​കാ​ര്യ​മാ​ണോ എ​ന്ന ച​ർ​ച്ച​ക്ക്​ പ്ര​സ​ക്തി​യി​ല്ലെ​ന്ന് പ്ര​കാ​ശ​ന​ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ത്മ​ക​ഥ​യാ​യ​തി​നാ​ൽ അ​തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പൂ​ര്‍ണ ഉ​ത്ത​ര​വാ​ദി​ത്തം ദി​വാ​ക​ര​ന് മാ​ത്ര​മാ​ണെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും വ്യ​ക്ത​മാ​ക്കി.

അന്വേഷണം വേണം -കോൺഗ്രസ്​ നേതാക്കൾ

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റി​സ് ജി. ​ശി​വ​രാ​ജ​ന്‍ കോ​ടി​ക​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യെ​ന്ന സി.​പി.​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ന്റെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോൺഗ്രസ്.ര​ണ്ടു ത​വ​ണ പി​ണ​റാ​യി വി​ജ​യ​ന്‍ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തി​ന്റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ഗൂ​ഢാ​ലോ​ച​ന​യാ​ണ് സി.​പി.​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ന്‍ പു​റ​ത്തു​വി​ട്ട​തെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍. 10 കോ​ടി രൂ​പ മു​ട​ക്കി വ്യാ​ജ ആ​രോ​പ​ണം ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​രു​ക​യും അ​ത​ന്വേ​ഷി​ച്ച ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​നെ അ​ഞ്ചു കോ​ടി മു​ട​ക്കി അ​ട്ടി​മ​റി​ക്കു​ക​യും ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​യേ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രേ​യും ആ​ണി​ത​റ​ച്ചു​കൊ​ണ്ടു​ള്ള റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്ന​തി​ന്റെ പി​ന്നാ​മ്പു​റ​ത്തു​ന​ട​ന്ന കാ​ര്യ​ങ്ങ​ളാ​ണ് സി. ​ദി​വാ​ക​ര​ന്‍ ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന​പ്രി​യ​നാ​യ നേ​താ​വി​നെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ അ​പ​മാ​നി​ക്കാ​ന്‍ ഒ​ത്തു​ക​ളി​ച്ച ശ​ക്തി​ക​ളെ നി​യ​മ​ത്തി​നു​ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണമെന്ന് യു.​ഡി.​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ ആവശ്യപ്പെട്ടു. ദി​വാ​ക​ര​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C. Divakaran's AutobiographyLeft Front Defense
News Summary - C. Divakaran's Autobiography: Left Front Defense in Openness
Next Story