വിദ്യാർഥിയുടെ സെൽഫി ഭ്രമം പിണറായിയെ ആദ്യം ചൊടിപ്പിച്ചു, പിന്നെ സാന്ത്വനം
text_fieldsകായംകുളം: വിദ്യാർഥിയുടെ സെൽഫിഭ്രമത്തിെൻറ അമിതാവേശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചു. തെൻറ പ്രതികരണത്തിൽ ഭയന്നുപോയ വിദ്യാർഥിയെ ആശ്വസിപ്പിച്ച് ഫോേട്ടായും എടുപ്പിച്ച് മടക്കി അയച്ചു. സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസിന് മുന്നിൽ തിങ്കളാഴ്ച രാവിലത്തെ ഫോേട്ടാസെഷനാണ് പ്രശ്നമായത്. പുതിയ സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന സമ്മേളന പ്രതിനിധികളുടെയും പാനൽ തയാറാക്കിയ ജില്ല കമ്മിറ്റിക്കുശേഷം പുറത്തേക്ക് വരുേമ്പാഴാണ് സംഭവങ്ങളുടെ തുടക്കം.
മുഖ്യമന്ത്രിയെ കണ്ടതോടെ ഒപ്പംനിന്ന് ഫോേട്ടാ എടുക്കാൻ സമീപത്തെ ഗവ. ബോയ്സ് സ്കൂളിലെ പത്തോളം വിദ്യാർഥികളും എത്തിയിരുന്നു. ചിരിച്ച മുഖത്തോടെയാണ് മുഖ്യമന്ത്രി, കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കളുെമാത്ത് പുറത്തേക്ക് ഇറങ്ങിവന്നത്. ആദ്യം നേതാക്കൾക്കൊപ്പം ഫോേട്ടാ എടുത്തു. ഇതിന് ശേഷം ‘ബോയ്സ് സ്കൂളിലെ ബോയ്സ്’ വരാൻ ചിരിയോടെ മുഖ്യമന്ത്രി നിർദേശിച്ചു. ഇൗ സമയത്താണ് വിദ്യാർഥി അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ കൈയിൽ കടന്നുപിടിച്ച് സെൽഫിയെടുക്കാൻ ആഞ്ഞത്.
ഇതോടെ മുഖഭാവം മാറിയ മുഖ്യമന്ത്രി ഗൗരവത്തിൽ കൈ തട്ടിമാറ്റി ഒഴിവാക്കി. വീണ്ടും ഫോേട്ടായെടുക്കാൻ വിദ്യാർഥികളെെയല്ലാമായി വിളിച്ചപ്പോഴും സെൽഫിയെടുക്കാൻ തുനിഞ്ഞത് അനിഷ്ടത്തിനിടയാക്കി. തുടർന്ന് വിദ്യാർഥിയുടെ കൈവശമിരുന്ന ഫോൺ മറ്റൊരാൾക്ക് നൽകി ഫോേട്ടാ എടുക്കാൻ നിർദേശിച്ചു. ഫോണിെൻറ ലോക്ക് ഒഴിവാക്കി ഫോേട്ടായെടുക്കാൻ സമയവും നൽകി. ടെൻഷൻ ഒഴിവാക്കി ചിരിച്ച മുഖത്തോടെ പോസ് ചെയ്യാനും ആവശ്യപ്പെട്ടു. പകർത്തിയ ചിത്രം പരിശോധിച്ചപ്പോൾ ‘ആയില്ലേ, െഎശ്വര്യമായിട്ട് പോയി വരു’ എന്ന ചിരിയോടെയുള്ള ആശ്വസിപ്പിക്കലോടെയാണ് വിദ്യാർഥിയെ പറഞ്ഞയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.