'മുല്ലപ്പള്ളി തുടരുന്നത് നാണക്കേട്'; പൊട്ടിത്തെറിച്ച് ധർമടത്തെ കോൺഗ്രസ് സ്ഥാനാർഥി
text_fieldsചക്കരക്കല്ല് (കണ്ണൂർ): കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ആഞ്ഞടിച്ച് ധർമടത്ത് മുഖ്യമന്ത്രിയോട് പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ്. തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കാൻ മുല്ലപ്പള്ളി ശ്രമിച്ചു. രാത്രി ചിഹ്നം അനുവദിച്ചുതരുകയും തൊട്ടുപിന്നാലെ ചാനലിൽ വന്നിട്ട് ധർമടത്തെ സ്ഥാനാർഥിയെ അറിയില്ലെന്നു പറയുന്ന കെ.പി.സി.സി പ്രസിഡൻറ് കോൺഗ്രസിന് അപമാനമാണ്.
മുല്ലപ്പള്ളി പാർട്ടി അധ്യക്ഷസ്ഥാനം രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കണം. ഇനിയും മുല്ലപ്പള്ളി തുടരുന്നത് കോണ്‍ഗ്രസിന് നാണക്കേടാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുധാകരനെ കൊണ്ടുവരണം. കെ.പി.സി.സി പ്രസിഡൻറ് കെട്ടിയിറക്കിയ വാളയാറിലെ അമ്മക്ക് ലഭിച്ച 1,700 വോട്ടുകളും കോൺഗ്രസിേൻറതാണ്.കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ ഇടതുപക്ഷത്തെ സഹായിച്ചു. തെളിവുസഹിതമാണ് ഇത് പറയുന്നത്. ദിവാകരെൻറ പ്രദേശത്തെ വോട്ടുകൾ നേതൃത്വം പരിശോധിക്കണം.
കോൺഗ്രസിെൻറ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും രാജിവെക്കുമെന്നും പ്രവർത്തകനായി മുൻനിരയിൽ ഉണ്ടാകുമെന്നും രഘുനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.