സാധ്യത പട്ടികയായി; രവീന്ദ്രനാഥും അബ്ദുൽ ഖാദറും മത്സരിച്ചേക്കില്ല
text_fieldsതൃശൂർ: തൃശൂർ സി.പി.എം സ്ഥാനാർഥി സാധ്യതാ പട്ടികയായി. മുന്ന് ടേം പൂർത്തിയാക്കിയവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന നയം നടപ്പാക്കാനാണ് ഏകദേശ തീരുമാനം. ഇതനുസരിച്ച് പുതുക്കാട്ട് മന്ത്രി സി. രവീന്ദ്രനാഥും ഗുരുവായൂരിൽ കെ.വി. അബ്ദുൾ ഖാദറും മത്സരിച്ചേക്കില്ല. പുതുക്കാട് മണ്ഡലത്തിൽ രവീന്ദ്രനാഥിന് പകരം പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല പ്രസിഡണ്ടുമായ കെ.കെ. രാമചന്ദ്രനും ഗുരുവായൂരിൽ അബ്ദുൾ ഖാദറിന് പകരം മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോണും സ്ഥാനാർത്ഥിയായേക്കും.
സിറ്റിങ് സീറ്റുകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും ഘടകക്ഷികൾക്ക് നൽകുന്ന കാര്യം ചർച്ചയിലാണ്. ചാലക്കുടിയിൽ പാർട്ടി മത്സരിക്കുകയാണെങ്കിൽ സിറ്റിങ് എം.എൽ.എ ബി.ഡി. ദേവസിയുടെയും ഇരിങ്ങാലക്കുടയിൽ നഗരസഭാ കൗൺസിലറും മഹിള അസോസിയേഷൻ നേതാവുമായ കെ.ആർ. വിജയയുടെയും പേര് സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ സിറ്റിങ് എം.എൽ.എ പ്രഫ. കെ.യു. അരുണനെ വീണ്ടും പരിഗണിക്കുന്നില്ലെന്നാണ് വിവരം.
ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിലൂടെ ശ്രദ്ധേയമായ വടക്കാഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡണ്ടും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സേവ്യർ ചിറ്റിലപ്പിള്ളിയും മുതിർന്ന നേതാവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണനുമാണ് പട്ടികയിലുള്ളത്. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീൻ വീണ്ടും മത്സരിക്കാനാണ് സാധ്യത. ചേലക്കരയിൽ യു.ആർ. പ്രദീപ് തുടർന്നേക്കും. സാധ്യതാ പട്ടിക സംസ്ഥാന സെക്രട്ടറി എ. വിജയരാഘവെൻറ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.