മക്കളെ പൊതുവിദ്യാലയത്തിലയക്കാന്‍ മാതാപിതാക്കള്‍ തയാറാവണം –വിദ്യാഭ്യാസ മന്ത്രി
text_fieldsമലപ്പുറം: പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താന്‍ ആദ്യം ചെയ്യേണ്ടത് മക്കളെ പൊതുവിദ്യാലയങ്ങളില്‍ അയക്കുകയാണെന്നും ഇതിന് ഓരോ മാതാപിതാക്കളും തയാറാവണമെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. ടൗണ്‍ഹാളില്‍ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടി.എസ്. സലീം അധ്യക്ഷത വഹിച്ചു. എസ്.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, ലതിക സുഭാഷ്, പി.ജെ. ആന്‍റണി, ഐ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്‍റ് പി. ഹരിഗോവിന്ദന്‍ പതാക ഉയര്‍ത്തി.
സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്മരണിക പ്രകാശനം ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശ് നിര്‍വഹിച്ചു. പി. ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് കുഞ്ഞി, എന്‍. രവികുമാര്‍, വീക്ഷണം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എം. സലാഹുദ്ദീന്‍ സ്വാഗതവും എ.കെ. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. വനിത സമ്മേളനം ഷാനിമോള്‍ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ. സരോജിനി അധ്യക്ഷത വഹിച്ചു. ഫാത്തിമ റോഷ്ന, കെ. ഫാത്തിമ ബീവി, കെ.എ. ബീന, ഉഷ നായര്‍, കെ.എം. ഗിരിജ, എച്ച്. മാരിയത്ത് ബീവി, ഷാഹിദ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഗീത കൊമ്മേരി സ്വാഗതവും സി.വി. സന്ധ്യ നന്ദിയും പറഞ്ഞു.
പ്രകടനത്തിന് പകരം മൗനജാഥ; പൊതുസമ്മേളനം അനുശോചനയോഗമായി
കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിനത്തെിയ അധ്യാപകന്‍െറ മരണത്തത്തെുടര്‍ന്ന് പരിപാടികള്‍ വെട്ടിച്ചുരുക്കി. വ്യാഴാഴ്ച വൈകീട്ട് തീരുമാനിച്ച പ്രകടനം മാറ്റിവെച്ച് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് മൗനജാഥയായി പ്രതിനിധികള്‍ കിഴക്കത്തേലയിലേക്ക് നീങ്ങി. നൂറുകണക്കിന് അധ്യാപകരാണ് ഇതില്‍ പങ്കെടുത്തത്. കിഴക്കത്തേലയില്‍ 4.30ന് നടത്താനിരുന്ന പൊതുസമ്മേളനം അനുശോചനയോഗമാക്കി. ഉദ്ഘാടനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.വി. രാധാകൃഷ്ണനെ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.