പരീക്ഷ ക്രമക്കേട്: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: പരീക്ഷ ക്രമക്കേട് സംബന്ധിച്ച് നടക്കുന്ന വിജിലൻസ് അന്വേഷണം പൂർത്തിയായാൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. നിയമസഭയിൽ വിദ്യാഭ്യാസം, കായികം, വിനോദം, കല, സംസ്കാരം ധനാഭ്യർഥനകളിന്മേലുള്ള ചർച്ചക്കുള്ള മറുപടി പറയുകയായിരുന്നു അേദ്ദഹം. നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പരീക്ഷകൾ സർക്കാർ കർശനമായി നിരീക്ഷിക്കും. അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിരോധിക്കാനും ഒന്നുമുതൽ പ്ലസ് ടു വരെയുള്ള പരീക്ഷകൾ സർക്കാർ നേരിട്ടുനടത്താനും പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി മാത്രം ചോദ്യപേപ്പർ ബാങ്ക് രൂപവത്കരിക്കാനും തീരുമാനിച്ചു. ഓൺലൈൻ ചോദ്യപേപ്പർ സംവിധാനവും സർക്കാർ പരിഗണനയിലുണ്ട്. ഓണത്തിനോ ക്രിസ്മസിനോ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഓൺലൈൻ ചോദ്യ പേപ്പർ നൽകും.
അക്കാദമിക് മികവ് വർധിപ്പിക്കാൻ അടുത്ത മൂന്നുവർഷത്തിനുള്ളിൽ വിദ്യാഭ്യാസമേഖല ഡിജിറ്റലാവും. എൽ.പി മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾതലം പൂർണമായും ഡിജിറ്റലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർഥികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് ടാലൻറ് ലാബ് തുടങ്ങും. വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്കും സർക്കാർ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുമായി അടുത്തവർഷം കിഫ്ബിയിൽനിന്ന് 400 കോടി രൂപ ചെലവഴിക്കും. ഈ വർഷം ഒന്നരലക്ഷം അധ്യാപകർക്ക് ഐ.ടിയിലും മറ്റ് മേഖലകളിലും പരിശീലനം നൽകി. റുസയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസമേഖല നവീകരിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കും. സംസ്ഥാനത്ത് ഈ വർഷം 20 നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻ െഫ്രയിംവർക് സ്കൂളുകൾ ആരംഭിക്കും. അടുത്ത അധ്യയനവർഷത്തിന് മുമ്പ് അധ്യാപകരുടെ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കും. വിദ്യാഭ്യാസമേഖലയിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത നിക്ഷേപവർധനയാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.