സ്കൂൾ സമയമാറ്റം വിശദ ചർച്ചക്കു ശേഷം –മന്ത്രി
text_fieldsതിരുവനന്തപുരം: സ്കൂളുകളിലെ പ്രാർഥനാ ഗാനം ഏകപക്ഷീയമായി അടിച്ചേൽപിക്കാനാകില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ’മനസ്സു നന്നാകട്ടെ’ എന്ന ഗാനം ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. എല്ലാവരും ഇക്കാര്യത്തിൽ ഒന്നിക്കണം. അല്ലെങ്കിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്കെല്ലാം തിരിച്ചടിയാകും. ജനങ്ങളെ പുതിയ പ്രവർത്തനത്തിനു ഒരുക്കുകയാണ് ഇപ്പോൾ.
സ്കൂൾ സമയമാറ്റം വിശദമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ. സംസ്ഥാനത്തു നടന്ന നീറ്റു പരീക്ഷയിലെ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിക്ക് വിദ്യാഭ്യാസ വകുപ്പ് കത്തയച്ചു. സുപ്രീം കോടതി ഏകീകൃത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂ എന്ന് ഉത്തരവിട്ടിരിക്കുന്നതിനാൽ പരീക്ഷാ നടത്തിപ്പ്് സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറെ ഏൽപിക്കണമെന്ന്് ആവശ്യപ്പെടാനാവില്ല.
ഓൺലൈൻ പരീക്ഷ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനകീയ മോണിറ്ററിങ് സംവിധാനം നടപ്പാക്കും. ഹയർ സെക്കൻഡറി അധ്യാപകരുടെ നിയമനം ധനകാര്യ വകുപ്പിെൻറ പരിശോധനയിലാണ്. പാഠപുസ്തകത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.