പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയാൻ 'സി വിജില്‍'
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ തെരഞ്ഞെടുപ്പ് കമീഷെൻറ 'സി വിജില്‍' മൊബൈല്‍ ആപ്ലിക്കേഷന്‍. സിറ്റിസണ്‍ വിജിലൻറ് എന്ന വാക്കിെൻറ ചുരുക്കരൂപമാണ് 'സി വിജില്‍'. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളില്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനങ്ങള്‍, െതരഞ്ഞെടുപ്പ് ചെലവുകള്‍ എന്നിവയെ സംബന്ധിച്ച പരാതികള്‍ തെളിവുകള്‍ സഹിതം ഉന്നയിക്കാൻ ആപ്ലിക്കേഷനിലൂടെ സാധിക്കും. ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനുള്ളില്‍ നടപടികള്‍ സ്വീകരിക്കും. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ കണ്ട്രോള് റൂമില്‍ സ്വീകരിക്കുന്ന പരാതികള്‍ ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, റിസര്‍വ് ടീം എന്നീ സ്ക്വാഡുകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
പരാതി അയക്കുന്നതോടെ പരാതിക്കാരെൻറ മൊബൈല്‍ നമ്പറിലേക്ക് ഒരു കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് പരാതിയുടെ നിലവിലെ സ്ഥിതി കണ്ടെത്താം. പരാതിക്കാരന് സ്വന്തം വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള സംവിധാനം ആപ്പിലുണ്ട്. പെരുമാറ്റച്ചട്ടലംഘനങ്ങളുടെ ചിത്രങ്ങള്‍, വിഡിയോ, ജിയോ ടാഗ് എന്നിവ ആപ്പിലൂടെ ബന്ധപ്പെട്ട വരണാധികാരിക്ക് ലഭിക്കും. മുന്‍കൂട്ടി തയാറാക്കിയ ചിത്രങ്ങളോ ദൃശ്യങ്ങളോ അംഗീകരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.