മിഷേലിനെ ഗോശ്രീ പാലത്തിൽ കണ്ടുവെന്ന് സാക്ഷി; ക്രോണിനെതിരെ സാഹചര്യ തെളിവ്
text_fields
കൊച്ചി: സി.എ വിദ്യാർഥിനി മിഷേലിെൻറ ദുരൂഹ മരണത്തിെൻറ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നതിനിടെ, ലോക്കൽ പൊലീസിെൻറ വാദങ്ങൾ ശരിവെക്കുന്ന കൂടുതൽ മൊഴികൾ പുറത്തുവന്നു. ഗോശ്രീ പാലത്തിലൂടെ അഞ്ചിന് വൈകീട്ട് ഏഴരയോടെ പെണ്‍കുട്ടി നടന്നുപോകുന്നത് കണ്ടുവെന്ന് പുതുവൈപ്പ് സ്വദേശി അമൽ വിൽഫ്രഡ് മൊഴി നൽകി.
വല്ലാർപ്പാടം പള്ളി കഴിഞ്ഞ് ബോൾഗാട്ടിയിലേക്ക് പോകുന്ന ഭാഗത്തെ ഗോശ്രീ രണ്ടാം പാലത്തിന് സമീപമാണ് അഞ്ചാം തീയതി പെൺകുട്ടിയെ കണ്ടത്. അവിടെ കൈവരിയില്ലാത്ത ഭാഗമായിരുന്നു. അതുവഴി ബൈക്കിൽ വരുകയായിരുന്ന താൻ ഒരു ട്രെയിലർ ബ്രേക്ക് ചെയ്തപ്പോഴാണ് തിരിഞ്ഞുനോക്കിയത്. ആ സമയത്ത് കുട്ടി അവിടെ ഉണ്ടായിരുന്നു. മുന്നോട്ടുപോയി ഫോണിൽ സംസാരിക്കുന്നതിനിടെ തിരിഞ്ഞുനോക്കിയപ്പോഴും പെൺകുട്ടി നടന്നുവരുന്നതുകണ്ടു. കുറച്ചുനേരം ഫോണിൽ സംസാരിച്ച ശേഷം നോക്കിയപ്പോൾ പെൺകുട്ടിയെ കണ്ടില്ലെന്ന് അമൽ മൊഴിനൽകി. പിന്നാലെ വന്ന ബൈക്കുകാരനോട് ചോദിച്ചപ്പോൾ അയാളും കണ്ടില്ല. പിന്നീട് ഇരുവരും അവിടെച്ചെന്ന് നോക്കിയെങ്കിലും കണ്ടില്ല. ഒന്നുകിൽ വെള്ളത്തിൽ ചാടിയിട്ടുണ്ടാകണം. അതല്ലെങ്കിൽ മറ്റേതെങ്കിലും വാഹനത്തിൽ കയറിപ്പോയിട്ടുണ്ടാകണം എന്നാണ് ചിന്തിച്ചത്. പിന്നീട് വാർത്ത വന്നപ്പോഴാണ് പൊലീസിനോട് പറഞ്ഞത്. ചുരിദാറായിരുന്നു പെൺകുട്ടി ഇട്ടിരുന്നത്^ അമൽ പറയുന്നു.
ഇൗ പാലത്തിന് സമീപമാണ് പിറ്റേന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. മിഷേലിനെ അമലിന് പരിചയമില്ലെങ്കിലും പറഞ്ഞ ലക്ഷണങ്ങൾ മിഷേലുമായി ഒത്തുപോകുെന്നന്ന് സ്ഥിരീകരിച്ച പൊലീസ് ഇയാളെ കേസിൽ സാക്ഷിയാക്കി.അതിനിടെ, മിഷേലിെൻറ മരണവുമായി ബന്ധപ്പെട്ട് പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് െചയ്ത അയൽവാസി ക്രോണിൻ അലക്സാണ്ടർ ബേബിക്കെതിരെയും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പെണ്‍കുട്ടിയെ ക്രോണിൻ മാനസികമായി പീഡിപ്പിച്ചതായും ഇയാളില്‍നിന്ന് രക്ഷപ്പെടാന്‍ മിഷേല്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും ഇതേതുടർന്ന് പഠനം ചെന്നൈയിലേക്ക് മാറ്റാന്‍ ഇടക്ക് തീരുമാനിച്ചിരുന്നെന്നും മിഷേലിെൻറ കൂട്ടുകാരി മൊഴി നൽകി. എന്നാല്‍, വിവരമറിഞ്ഞ പ്രതി ഇത് എതിർക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് മൊഴിയില്‍ പറയുന്നു.
പ്രതിയില്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണും സിം കാര്‍ഡുകളും കോടതി മുഖേന ഫോറന്‍സിക് ലാബില്‍ പരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രതി നിരന്തരം അയച്ച മെസേജുകള്‍ വീണ്ടെടുക്കാനും പൊലീസ് നടപടി തുടങ്ങി.രണ്ടുവര്‍ഷമായി മിഷേലിനെ പരിചയമുണ്ടെന്നും അകലാന്‍ ശ്രമിച്ചതിനെത്തുടർന്ന് തർക്കമുണ്ടായെന്നും ക്രോണിന് പൊലീസിന് മൊഴി നല്കി. കാണാതായതിെൻറ തലേന്ന് ക്രോണിെൻറ ഫോണില്‍നിന്ന് മിഷേലിന് 57 സന്ദേശങ്ങള്‍ അയച്ചതായും നാലുതവണ വിളിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഭീഷണി സന്ദേശങ്ങളടക്കം വന്നിരുന്നു. ചൊവ്വാഴ്ച രാത്രി കേസ് സംബന്ധിച്ച ഫയലുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈ.എസ്.പി ശശിധരനാണ് അന്വേഷണച്ചുതമല. അന്വേഷണം ബുധനാഴ്ച തുടങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.