പൗരത്വ ഭേദഗതി നിയമം: ബി.ജെ.പിയുടെ ഗൃഹസന്ദർശനം കേരളത്തിൽ പാളി
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങളുടെ പിന്തുണ ആർജിക്കാൻ ബി.ജെ.പി നടത്തുന്ന ഗൃഹസന്ദർശനം കേരളത്തിൽ പാളി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവാണ് കേരളത്തിൽ സന്ദർശനത്തിനെത്തിയത്. സാഹിത്യകാരൻ ജോർജ് ഓണക് കൂറിെൻറ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അദ്ദേഹം ആദ്യം പോയത്. നിയമത്തോട് ജോർജ് ഓണക്കൂർ വിയോജിപ്പ് അറിയിച്ചതോടെയാണ് റിജിജ്ജുവിെൻറ ദൗത്യം തുടക്കത്തിലെ പാളാൻ കാരണം.
ഒരു മതത്തെ മാത്രം പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ഓണക്കൂർ മന്ത്രിയെ അറിയിച്ചു. ഇന്ത്യയിലേക്ക് വരുന്നവർക്ക് മതം നോക്കി പൗരത്വം നൽകരുത്. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യ സംസ്കാരമെന്നും ഓണക്കൂർ കേന്ദ്രമന്ത്രിയെ ഓർമിപ്പിച്ചു. നിയമത്തെ താൻ അനുകൂലിക്കുന്നുണ്ടെങ്കിലും ഒരു മതത്തെ മാത്രം ഒഴിവാക്കിയത് ശരിയായ നിലപാടല്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ കേരള നിയമസഭാ പാസാക്കിയ പ്രമേയം രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു പറഞ്ഞു. കേരളത്തിലെ ചിലർ രാജ്യത്തെ വികസനം തടയാൻ ശ്രമിക്കുന്നു. കേരളത്തിലെ യുവാക്കൾ ആ വഴിക്ക് പോകില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.