പൗരത്വ ഭേദഗതി നിയമം ഭരണഘടനാലംഘനം –മാരാമൺ കൺെവൻഷൻ
text_fieldsപത്തനംതിട്ട: കേന്ദ്രസർക്കാറിെൻറ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാരാമൺ കൺ െവൻഷൻ.
മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ പമ്പാതീരത്ത് നടക്കുന്ന കൺെവൻഷെൻറ ഉദ്ഘാടന യോഗത്തിലാണ് നിയമത്തിനെതിരായ നിലപാട് ഉയർന്നത്. കൺവെൻഷെൻറ ഉദ്ഘാട ന യോഗത്തിൽ അധ്യക്ഷത വഹിച്ച മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡൻറ് ഡോ. യുയാക്കി മാർ കൂറിലോസ് മെത്രാപ്പോലീത്തയാണ് നിയമത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയത്. മാർത്തോമ സഭയുടെ ഔദ്യോഗിക നിലപാടാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
മോദി സർക്കാർ കൊണ്ടുവന്ന നിയമത്തെക്കുറിച്ച് അഭിപ്രായം പറയാൻ സഭക്ക് ഇനി കാത്തിരിക്കാനാവില്ല. സി.എ.എയും എൻ.പി.ആറും ഭരണഘടനാലംഘനമാണ്. ഇതിനെതിരെ ഇനിയും ശക്തമായ പ്രക്ഷോഭം ഉയർന്നുവരണം. രാജ്യത്ത് ജാതി-മത വേർതിരിവ് ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും കൂറിലോസ് പറഞ്ഞു.
എതിരഭിപ്രായം പറയുന്നവരെ നാടുകടത്തുമെന്ന് പറയുന്നത് ശരിയല്ലെന്ന് നിയമത്തെ പരോക്ഷമായി പരാമർശിച്ച് കൺെവൻഷൻ ഉദ്ഘാടനം ചെയ്യവെ സഭ അധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.