ശബരിമല കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം -വെള്ളാപ്പള്ളി
text_fieldsചേർത്തല: ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ നല്ല കാര്യം ചെയ്തെന്നാണ് തന്‍റെ നിലപാട്. രാഷ്ട്രീയക്കാർ അവരുടെ കണ്ണിലൂടെ പല വിധത്തിൽ തീരുമാനത്തെ കാണുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല കേസിൽ പുറപ്പെടുവിച്ച സുപ്രീംകോടതി വിധി നിരാശാജനകമെന്നും സ്ത്രീകൾ ശബരിമലയിൽ പോകരുതെന്നും താൻ പറഞ്ഞിരുന്നു. ശബരിമലയുടെ പേരിൽ സമരം ഉണ്ടാക്കി സമുദായ അംഗങ്ങൾ തെരുവിൽ ഇറങ്ങരുതെന്നും അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അംഗങ്ങൾ സമരത്തിലിറങ്ങിയത് സമുദായത്തിനുള്ളിൽ വിഭാഗീയത സൃഷ്ടിക്കാൻ ഇടയാക്കിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
വിവാദമായ ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമരം ചെയ്തവർക്കും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കും എതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചിരുന്നു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.