പൗരത്വ ഭേദഗതി: ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം
text_fieldsതിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജില്ലാ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ. സംസ്ഥാന നേതൃത്വത്തിെൻറ നിർദേശ പ്രകാരമാണ് ഡി.സി.സികൾ വിവിധ ജില്ലകളിൽ പ്രതിഷേധ പരിപാടികൾ നടത്തിയത്.
മലപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകി. രാജ്യത്ത് ഭരണകൂട ഭീകരതയുടെ ഭീബത്സമായ മുഖം ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന് രാജ്യത്തെ വിപത്തിലേക്കെത്തിക്കുകയാണ്. പൗരത്വം തീരുമാനിക്കേണ്ടത് മതത്തിേൻറയും ജാതിയുടേയും അടിസ്ഥാനത്തിലാവരുതെന്ന് ചെന്നിത്തല പറഞ്ഞു.
പാലക്കാട്ട് വി.ടി. ബൽറാം എം.എൽ.എയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടക്കുന്നു.
കൊച്ചിയിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു. മാർച്ച് പൊലീസ് തടഞ്ഞതോടെപ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർത്തു.
തിരുവനന്തപുരത്ത് ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് ചാടിക്കടന്ന് ഓഫീസിേലക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ബലപ്രയോഗം നടന്നു. ഇതിനിടെ കെ.എസ്.യു പ്രവർത്തകന് പരിക്കേറ്റതോടെ സമരം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിക്കുകയാണ്.
കോഴിക്കോട്ട് നടന്ന പരിപാടിയിൽ ശശി തരൂർ എം.പിയും തൃശൂരിൽ ബെന്നി ബഹന്നാനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.