സി.എ.എ സംഘ്പരിവാറിന്റെ വംശഹത്യ പദ്ധതി -ഫ്രറ്റേണിറ്റി
text_fieldsമലപ്പുറം: സി.എ.എ നിയമം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമല്ല, അത് സംഘ്പരിവാറിന്റെ വംശഹത്യ പദ്ധതിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ സംഗമം അഭിപ്രായപ്പെട്ടു.
ജില്ലയിലെ വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ വിദ്യാർഥി, യുവജന നേതൃത്വം സംഗമത്തിൽ പങ്കെടുത്തു.
വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. കെ.വി. സഫീർഷ (വെൽഫെയർ പാർട്ടി), ഷമീമ സക്കീർ (ഫ്രറ്റേണിറ്റി), ബാവ വിസപ്പടി (യൂത്ത് ലീഗ്), അൻഷദ്(കെ.എസ്.യു), കെ.എം. ഇസ്മായീൽ (എം.എസ്.എഫ്), സതീഷ് ചേരിപുറം (യുവകലാസാഹിതി), ഇർഷാദ് മൊറയൂർ (എസ്.ഡി.പി.ഐ), ഹസൻകുട്ടി പുതുവള്ളി(പി.ഡി.പി), കലാം ആലുങ്ങൽ (എൻ.വൈ.എൽ), പി.പി. അബ്ദുൽ ബാസിത് (സോളിഡാരിറ്റി), ഷിബിലി മസ്ഹർ (എസ്.ഐ.ഒ), ടി. ജന്നത്ത്(ജി.ഐ.ഒ), പി.സി. അബ്ദുൽ ഖയ്യൂം (ഐ.എസ്.എം), ഒ. ഹാമിദ് സനീൻ (എം.എസ്.എം മർകസുദ്ദഅവ) മുഹമ്മദ് മുസ്തഫ പറപ്പൂർ (എം.എസ്.എം സി.ഡി ടവർ), ശഹീർ പുല്ലൂർ (എം.എസ്.എം മലപ്പുറം ഈസ്റ്റ്), മുഷ്താക് അഹമ്മദ് (വിസ്ഡം സ്റ്റുഡൻറ്സ് വെസ്റ്റ് ജില്ല), വസീം ഒതായി (വിസ്ഡം സ്റ്റുഡന്റ്സ് ഈസ്റ്റ് ജില്ല), അജ്മൽ കോഡൂർ (സോളിഡാരിറ്റി), ടി.വി. ജലീൽ (മെക്ക), യാസിർ ഇശൽ (സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്), ആഷിഖാ കാനം (പോണ്ടിച്ചേരി യൂനിവേഴ്സിറ്റി), സമീൽ ഇല്ലിക്കൽ (എഴുത്തുകാരൻ), ടി. റിയാസ് മോൻ (ആക്ടിവിസ്റ്റ്), ഇംതിയാസ് (ഫോർത്ത്), സാജിദ് അജ്മൽ(മീഡിയ വൺ), ഷസാദ് (24 ന്യൂസ്), പി.എൽ. കിരൺ (ഏഷ്യാനെറ്റ്), അരുൺ(മാതൃഭൂമി), മഹേഷ് കുമാർ(മനോരമ), അഷ്കർ അലി (റിപ്പോർട്ടർ ടി.വി), ബിജു(മാതൃഭൂമി), നിഷാദ്(ചന്ദ്രിക), പി. ഷംസുദ്ദീൻ(മാധ്യമം) തുടങ്ങിയവർ സംബന്ധിച്ചു.
ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ സ്വാഗതവും ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി ബാസിത്ത് താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.