Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളത്തെ ഹർത്താൽ...

നാളത്തെ ഹർത്താൽ നിയമവിരുദ്ധം; നഷ്ടം സംഘടനാ നേതാക്കളിൽ നിന്ന് ഈടാക്കും -ഡി.ജി.പി

text_fields
bookmark_border
dgp-loknath-behra-291019.jpg
cancel

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്​ച നടത്താനിരിക്കുന്ന ഹർത്താൽ പിൻവലിക്കണമെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. ഹര്‍ത്താല്‍ നടത്താന്‍ ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് നിയമം. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ല. അതിനാൽ നാളത്തെ ഹർത്താൽ നിയമവിരുദ്ധമാണെന്നും നോട്ടീസ്​ അവഗണിച്ചാൽ സംഘടനകൾ നിയമ നടപടി നേരിടേണ്ടിവരുമെന്നും ഡി.ജി.പി വ്യക്തമാക്കി.

ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസവുമില്ല. എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ല. ഹർത്താൽ നടത്തിയാൽ ഉണ്ടാകാവുന്ന നാശനഷ്​ടങ്ങൾ അതുമായി ബന്ധപ്പെട്ട സംഘടനാ നേതാക്കളിൽ നിന്ന് ഈടാക്കും. കരുതൽ അറസ്​റ്റ്​ ഉണ്ടാകുമെന്നും ബെഹ്​റ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpharthalkerala newsIllegalcitizenship billCitizenship Amendment Act
News Summary - CAA: Harthal declared for Tuesday is illegal - DGP - Kerala news
Next Story