പൗരത്വ നിയമം: കേരളാ നിയമസഭയുടെ പ്രമേയത്തിന് പ്രസക്തിയില്ല -ഗവർണർ
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന നിയമസഭ പ്രമേയെത്ത ചൊല്ലി ഗവർണറും ഭരണ- പ്രതിപക്ഷ കക്ഷികളും തമ്മിൽ പരസ്യപോര്. നിയമസഭ പ്രമേയത്തിന് നിയമ പരമോ ഭരണഘടനപരമോ ആയ സാധുതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക ്കിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഭരണ-പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നു.
പൗരത്വം പൂർണമായും കേന്ദ്ര വിഷയമാണെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാറിന് ഇതിൽ ഒ രു പങ്കുമില്ല. വിഷയത്തിൽ നിലപാട് ഇതിനകം പരസ്യമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് കേന്ദ്ര സർക്കാറുമായി സഹകരിക്കരുതെന്നും വിവരങ്ങൾ കൈമാറരുതെന്നും സംസ്ഥാന സർക്കാറിനെ ഉപദേശിെച്ചന്നാണ് ചരിത്ര കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതു തീർത്തും നിയമവിരുദ്ധമാണ്. സർക്കാറിനെ ഉപദേശിച്ച ചരിത്ര കോൺഗ്രസിെൻറ നടപടിയിൽ കുറ്റകരമായ അംശമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞു. കേന്ദ്രത്തോടു പ്രമേയത്തിലൂടെ അഭ്യര്‍ഥിക്കാന്‍ സംസ്ഥാനത്തിന് അവകാശമുണ്ട്. സമാന പ്രമേയങ്ങൾ മുമ്പ് പാസാക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണർ രാഷ്ട്രീയ നേതാവിെനപ്പോലെ സംസാരിക്കരുത്
ഗവർണർ രാഷ്ട്രീയ നേതാവിനെപ്പോെല സംസാരിക്കരുെതന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല. ഗവർണറെ ബഹിഷ്കരിക്കാൻ കോൺഗ്രസോ യു.ഡി.എഫോ തീരുമാനിച്ചിട്ടില്ല. ഗവർണർ നേരേത്ത രാഷ്ട്രീയ നേതാവായിരുന്നു. ഇപ്പോൾ ഭരണഘടന സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
ഗവര്‍ണര്‍ ഭരണഘടന വിദഗ്ധനല്ല
ഗവര്‍ണര്‍ ഭരണഘടന വിദഗ്ധനല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. നിയമസഭ പാസാക്കിയ പ്രമേയത്തെ എതിര്‍ത്തതോടെ ഭരണഘടന സാധുതയെയാണ് ചോദ്യംചെയ്തത്. സുപ്രീംകോടതി നിലപാട് പറയുന്നതുവരെ അഭിപ്രായം പറയുന്നതില്‍നിന്ന് ഗവര്‍ണര്‍ മാറിനില്‍ക്കുന്നതാണ് കൂടുതൽ ആരോഗ്യപരമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.