ലൗ ജിഹാദ്: സ്ഥിരം സിനഡ് വിളിക്കണമെന്ന് ഒരു വിഭാഗം വൈദികർ
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമം, ലൗ ജിഹാദ് വിഷയങ്ങളിൽ സീറോ മലബാർ സഭയിലെ തർക്കങ്ങൾ ശക്തിപ്പെടുന്നു. വിഷയം ചർച്ച ചെയ ്യാൻ സ്ഥിരം സിനഡിന്‍റെ അടിയന്തര യോഗം വിളിക്കണമെന്ന് സഭയിലെ ഒരു വിഭാഗം വൈദികർ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗത ി നിയമം സംബന്ധിച്ച് സഭക്ക് കൃത്യമായ നിലപാടില്ല. ആശയകുഴപ്പവും ആശങ്കയും നിലനിൽക്കുന്നു. നിയമത്തിനെതിരെ പ്രമേയം പാസാക്കി പ്രധാനമന്ത്രിക്ക് അയക്കണമെന്നും വൈദികർ ആവശ്യപ്പെട്ടു.
പൗരത്വ പ്രശ്നത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഫാദർ ജോസ് വൈലിക്കോടത്ത് വ്യക്തമാക്കി. സഭാ സിനഡ് പൗരത്വ പ്രശ്നത്തെ അവഗണിച്ചു. ഭരണഘടനയെ നശിപ്പിക്കുന്ന നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടേണ്ടിയിരുന്നു. പ്രശ്നമല്ലാത്ത ലവ് ജിഹാദ് ആണ് സഭ ഉയർത്തി കൊണ്ടു വരുന്നതെന്നും ഫാ. ജോസ് ചൂണ്ടിക്കാട്ടി.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് മെത്രാൻ സിനഡ് ആണ് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയത്. ഇതേതുടർന്ന് സഭയുടെ മുഖപത്രമായ സത്യദീപത്തിൽ മെത്രാൻ സിനഡിനെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മത രാഷ്ട്രീയത്തിന്‍റെ പേരിൽ രാജ്യം കത്തുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കരുതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പ്രത്യേക മതത്തിലേക്ക് മാത്രമല്ല ക്രിസ്ത്യൻ മതത്തിലേക്കും ഹിന്ദു, മുസ് ലിം വിഭാഗങ്ങളിൽ നിന്ന് പെൺകുട്ടികൾ എത്തിയിട്ടുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന സിനഡിന്‍റെ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഒരു വിഭാഗം വൈദികർ, ഇതു സംബന്ധിച്ച ഇടയലേഖനം നിരവധി പള്ളികളിൽ വായിക്കാൻ തയാറായതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.