‘പൗരത്വ സമരക്കാരെ വേട്ടയാടരുത്’ അമിത്ഷാക്ക് കുഞ്ഞാലിക്കുട്ടിയുടെ കത്ത്
text_fieldsന്യൂഡൽഹി: ഡല്‍ഹി പൊലീസ് നിരപരാധികളായ വിദ്യാർഥികളെ കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി.
ഡല്‍ഹി ജാമിയ മില്ലിയ വിദ്യാർഥികളായ സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, അലുമ്നി അസോസിയേഷന് നേതാവ് ശിഫാഉര്‍ റഹ്മാന് ഖാന് തുടങ്ങിയവരെ ലോക്ഡൗണിനിടയിലും ജയിലിലടച്ചിരിക്കുകയാണ്. പല സര്‍ക്കാറുകളും വിചാരണ തടവുകാരെ മോചിപ്പിക്കുന്നതിനിടയിലാണ് ഡല്‍ഹി പൊലീസ് വിദ്യാർഥികളെ ജയിലിലടക്കുന്നത്. ജനാധിപത്യവിരുദ്ധ നടപടിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും കുഞ്ഞാലിക്കുട്ടി കത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.