സുപ്രീം കോടതിയെ സമീപിച്ചത് ഭരണഘടന വ്യവസ്ഥപ്രകാരം –മന്ത്രി ബാലൻ
text_fieldsതൃശൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് ഭരണഘടന വ്യവസ്ഥ ചെയ്ത അവകാശം ഉപയോഗിച്ചാണെന്ന് നിയമമന്ത്രി എ.കെ. ബാലൻ. ഗവർണറും സർക്കാറും തമ്മിലല്ല പ്രശ്നം, നിയമ വ്യാഖ്യാനത്തിേൻറതാണ്. സർക്കാറുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് ഗവർണറും സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിന് ഭരണഘടനാപരമായി ലഭിച്ച അനുഛേദം 131ലെ വ്യവസ്ഥ ഉപയോഗിച്ചാണ് കോടതിയെ സമീപിച്ചതെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണറുടെ അനുമതി തേടണമെന്നോ അറിയിക്കണമെന്നോ ഭരണഘടനയിലോ നിയമസഭ ചട്ടത്തിലോ സഭയുടെ റൂൾസ് ഓഫ് ബിസിനസിലോ പറയുന്നില്ല. സംസ്ഥാനവും കേന്ദ്രവുമായി തർക്കമുള്ള വിഷയത്തിൽ കോടതിയെ സമീപിക്കാനാണ് ഗവർണറുടെ സമ്മതം ആവശ്യം. ഇവിടെ അങ്ങനെെയാരു പ്രശ്നമില്ല. അത്തരം തർക്കമില്ല.
ഗവർണർ പറയുന്നതാണ് ശരിയെന്ന് സുപ്രീം കോടതി പറഞ്ഞാൽ അത് അംഗീകരിക്കും. സംസ്ഥാന സർക്കാറിേൻറതായ എല്ലാ ഉത്തരവും ഗവർണറുടെ പേരിലാണ്. അതെല്ലാം ഗവർണർ കാണുന്നുണ്ടോ?. അത്തരം കാര്യങ്ങളിൽ ഗവർണറുടെ അനുമതി, അറിവ് എന്നത് അനുമാനമാണ്. ഗവർണറും സർക്കാറും തമ്മിൽ പ്രശ്നമുണ്ടെന്ന് വരുത്താനും ഭരണസ്തംഭനമുണ്ടെന്ന് സ്ഥാപിക്കാനും പ്രതിപക്ഷത്തും മാധ്യമങ്ങളിലുമുള്ള ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.
തദ്ദേശ വാർഡ് വിഭജന ബിൽ അവതരിപ്പിക്കാൻ നിയസഭ യോഗം ചേരുന്നതിന് ഗവർണറും തടസ്സം പറഞ്ഞിട്ടില്ല.
നിയമപരമായി ബിൽ അവതരിപ്പിച്ച് നിയമമാക്കാൻ നടപടിയെടുക്കും. വാർഡ് വിഭജനത്തിൽ രാഷ്ട്രീയം കളിച്ചത് യു.ഡി.എഫിെൻറ കാലത്താണ്.
ഇപ്പോൾ പരമാവധി സ്വാഭാവിക അതിർത്തിയും ജനസംഖ്യാനുപാതവും നോക്കിയാണ് വിഭജിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.