പൗരത്വ നിയമം: വിദ്യാർഥികളുടെ പ്രതിഷേധ റാലിക്ക് നേരെ ആർ.എസ്.എസ് ആക്രമണം
text_fieldsകൂത്തുപറമ്പ്: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിദ്യാർഥികൾക്കുനേരെ മമ്പറം ടൗണിൽ ആർ.എസ്.എസ് അക്രമം. ഇന്ദിരഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായ പരിക്കുണ്ട്.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പ്രകടനം മമ്പറം ടൗണിലെത്തിയപ്പോൾ വിദ്യാർഥികൾക്കുനേരെ സോഡാക്കുപ്പികളും മറ്റും എറിയുകയായിരുന്നു. ചിതറിയോടിയ വിദ്യാർഥികളെ ആർ.എസ്.എസ് സംഘം പിന്തുടർന്ന് ആക്രമിച്ചു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് വൈകീട്ട് എസ്.എഫ്.ഐ പ്രവർത്തകർ മമ്പറം ടൗണിൽ നടത്തിയ പ്രകടനവും തടയാൻ ശ്രമമുണ്ടായി. സംഭവത്തെത്തുടർന്ന് ഏറെനേരം മമ്പറം ടൗണിൽ സംഘർഷാവസ്ഥ നിലനിന്നു.
പിണറായിയിൽനിന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. വിദ്യാർഥികളെ ആക്രമിച്ച സംഘം കേന്ദ്രീകരിച്ച മമ്പറത്തെ കടക്കുനേരെ പിന്നീട് ആക്രമണമുണ്ടായി.
പന്തളത്ത് എസ്.എഫ്.െഎ–എ.ബി.വി.പി സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്
പന്തളം: എന്‍.എസ്.എസ് കോളജില്‍ എസ്.എഫ്.ഐ - എ.ബി.വി.പി സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരെയും രണ്ട് എ.ബി.വി.പി പ്രവര്‍ത്തകരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ കോളജിൽ പ്രകടനം നടത്തിയിരുന്നു. ഇതിനിടെയാണ് സംഘർഷം ഉണ്ടായത്.
എസ്.എഫ്.ഐ പ്രവർത്തകരായ മാവേലിക്കര വെസ്റ്റ് ഫോർട്ട് അവിട്ടത്തിൽ രാഹുൽ (19), പുത്തൂർ തേവലപ്പുറം ശ്രീഭവനിൽ ശ്രീജിത്ത് (19), ദേവഗിരി ഇടയ്ക്കാട് ശ്രീഭവനിൽ ശ്രീകുമാർ (19), എ.ബി.വി.പി പ്രവർത്തകരായ ശാസ്താംകോട്ട തുണ്ടിൽ അനൂപ് (18), മങ്ങാരം മൂപ്പ് കണ്ടത്തിൽ അജിത്കുമാർ (21) എന്നിവർക്കാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കോളജ് അടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.