പൗരത്വ ഭേദഗതി: പോരാട്ടം ശക്തിപ്പെടുത്തണം –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിന് ഹരജിയിൽ സത്യവാങ്മൂലം നൽകുന്നതിന് നാലാഴ്ച സമയമന ുവദിക്കുകയും ഭരണഘടനവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിലുള്ള വിധിപറച്ചിൽ പര മോന്നത കോടതി നീട്ടിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ സമരം ശക്തിപ്പെടുത്തണമെന്ന് ജ മാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.
നിയമം പാസാക്കിയതുമുതല്‍ രാജ്യത്തെ ജനത മുഴുവന്‍ സമാധാനപരവും നിയമാനുസൃതവുമായ രീതിയില്‍ നിയമത്തിനെതിരെ പ്രക്ഷോഭത്തിലാണ്. ജനാധിപത്യ രാജ്യത്ത് പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട്. സുപ്രധാന വിഷയങ്ങളില്‍ ഒരേ സ്വഭാവത്തിലുണ്ടാകുന്ന തുടര്‍ച്ചയായ അനുഭവങ്ങള്‍ കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും.
സംഘ്പരിവാര്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പുതന്നെ നിയമം നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ സത്യവാങ്മൂലം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിന് നാലാഴ്ച സമയം അനുവദിച്ചത് ആശങ്കജനകമാണ് -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.