പൗരത്വ ഭേദഗതി നിയമം മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല -ടീസ്‌റ്റ സെറ്റൽവാദ്
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാർ ദുഷ്ടലാക്കോടുകൂടി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം മുസ്ലിംകളെ മാത്രം ലക് ഷ്യമിട്ടുള്ളതല്ലെന്ന് സാമൂഹിക പ്രവർത്തക ടീസ്‌റ്റ സെറ്റൽവാദ്. ഇത് തൊഴിലാളി വർഗങ്ങളെയും കുടിയേറ്റക്കാരെ യും ആദിവാസികളെയും ദലിതരെയും ന്യൂനപക്ഷങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. സ്വന്തം അസ്തിത്വം തെളിയിക്കാൻ രേ ഖകൾ ഹാജരാക്കാൻ അനുവദിക്കരുതെന്നും ടീസ്‌റ്റ പറഞ്ഞു. ‘ജനാധിപത്യം ഉയർത്തി ഫാഷിസത്തെ തടയുവിൻ: കേരളത്തിെൻറ ഫാഷിസ്റ്റ് വിരുദ്ധ പ്രഖ്യാപനം’ എന്ന പേരിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
ലോകത്ത് ഒരു രാജ്യത്തെ ഭരണാധികാരിയും സ്വന്തം പൗരന്മാരോട് അസ്തിത്വം തെളിയിക്കാൻ രേഖകൾ ആവശ്യപ്പെട്ടിട്ടില്ല. വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ഭരണകർത്താക്കൾ നടപ്പാക്കുന്നത്. ദേശീയ പൗരത്വ രജിസ്‌ട്രേഷൻ അസമിൽ 2013ൽ നടപ്പാക്കാൻ തുടങ്ങിയതാണ്. അസമിൽ എന്താണ് നടക്കുന്നതെന്ന് പുരോഗമനകാരികളായ കേരളീയർക്കു പോലും അറിയില്ല. അസമിൽ പൗരത്വ രജിസ്ട്രേഷെൻറ ആദ്യ പട്ടികയിൽ നിന്ന് 1.3 കോടി ജനങ്ങളായിരുന്നു പുറത്തായിരുന്നത്.
മൂന്നു തവണ പുതുക്കിയിട്ടും 19 ലക്ഷം ജനങ്ങൾ പുറത്തു തന്നെയാണ്. ഏഴു വർഷമായി സർക്കാർ ജീവനക്കാർ പൗരത്വ രജിസ്ട്രേഷെൻറ കടലാസുകൾ പരിശോധിക്കുക മാത്രമാണ് െചയ്യുന്നത്. ജനങ്ങളും ഉൽപാദനക്ഷമമായ മറ്റു കാര്യങ്ങളിൽ ഏർപ്പെടാതെ പൗരത്വം തെളിയിക്കാൻ വരിനിൽക്കുകയാണ്. ഏപ്രിൽ മാസത്തിൽ തുടങ്ങുന്ന എൻ.പി.ആർ നടപടികൾക്ക് എന്തെല്ലാം രേഖകൾ സമർപ്പിക്കണമെന്ന് സർക്കാർ വ്യക്തമാക്കണം. ഇക്കാര്യത്തിൽ ഒരു വ്യക്തതയും സർക്കാറിനില്ല. എൻ.പി.ആർ നടപ്പാക്കുന്നത് ആദ്യമല്ല എന്നാണ് കേന്ദ്രം പറയുന്നത്.
എന്നാൽ, രക്ഷിതാക്കളുടെ ജനനതീയതിയും ജനനസ്ഥലവും ചോദിക്കുന്നത് ആദ്യമാണ്. ഇന്ത്യയിലെ 134 കോടി ജനങ്ങളിൽ 42 ശതമാനത്തിനാണ് ജനന രജിസ്‌ട്രേഷൻ പോലുമുള്ളത്. പൗരത്വം തെളിയിക്കാൻ അവരെന്താണ് ചെയ്യേണ്ടത്? ചിന്തിക്കുന്ന സമൂഹമാണ് കേരളത്തിലുള്ളത്. എന്നാൽ, പുറംലോകത്തെ പിശാചുക്കൾ തങ്ങളെ പിടികൂടില്ലെന്ന മൂഢസ്വർഗത്തിലാണ് കേരളീയർ കഴിയുന്നതെന്നും ടീസ്‌റ്റ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.