Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോകബാങ്ക്​...

ലോകബാങ്ക്​ സഹായത്തിലുള്ള 2424.28 കോടിയുടെ ആരോഗ്യപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

text_fields
bookmark_border
ലോകബാങ്ക്​ സഹായത്തിലുള്ള 2424.28 കോടിയുടെ ആരോഗ്യപദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
cancel

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ വ​കു​പ്പി​ന് കീ​ഴി​ല്‍ ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ, കേ​ര​ള ഹെ​ല്‍ത്ത് സി​സ്റ്റം ഇം​പ്രൂ​വ്മെ​ന്റ് പ്രോ​ഗ്രാം ന​ട​പ്പാ​ക്കു​ന്ന​തി​ന് ലോ​ക ബാ​ങ്കി​ല്‍ നി​ന്ന്​ 2424.28 കോ​ടി രൂ​പ (280 ദ​ശ​ല​ക്ഷം ഡോ​ള​ര്‍) വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ യോ​ഗം അ​നു​മ​തി ന​ല്‍കി. പി ​​ഫോ​ർ ആ​ർ (പ്രോ​ഗ്രാം ഫോ​ർ റി​സ​ൾ​ട്ട്​​സ്) മാ​തൃ​ക​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ്​ അ​നു​മ​തി. ഉ​യ​ര്‍ന്ന ജീ​വി​ത നി​ല​വാ​രം, ആ​യു​ര്‍ദൈ​ര്‍ഘ്യം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ത​ട​യാ​വു​ന്ന രോ​ഗ​ങ്ങ​ള്‍, അ​പ​ക​ട​ങ്ങ​ള്‍, അ​കാ​ല മ​ര​ണം എ​ന്നി​വ​യി​ല്‍നി​ന്ന് മു​ക്ത​മാ​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു.

പ​ദ്ധ​തി​യി​ലെ എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും പാ​വ​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​യി​രി​ക്കും. കേ​ര​ള​ത്തി​ലെ മാ​റി​വ​രു​ന്ന ജ​ന​സം​ഖ്യ ശാ​സ്ത്ര​പ​ര​വും പ​ക​ര്‍ച്ച​വ്യാ​ധി​പ​ര​വു​മാ​യ അ​വ​സ്ഥ​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്​ മൂ​ല്യാ​ധി​ഷ്ഠി​ത ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ല്‍കു​ന്ന​തി​ന് പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്താ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ച്​ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ഉ​ള്‍പ്പെ​ടെ ഉ​യ​ര്‍ന്നു​വ​രു​ന്ന ഭീ​ഷ​ണി​ക​ളോ​ട് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​നും കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യി​ക്കും. പ​ക​ര്‍ച്ചേ​ത​ര വ്യാ​ധി​ക​ള്‍ ത​ട​യു​ന്ന​തി​ന്​ സ​മ​ഗ്ര​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ വി​ക​സി​പ്പി​ക്കു​ക, സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച മെ​ച്ച​പ്പെ​ട്ട സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ​യും ഉ​യ​ര്‍ന്നു​വ​രു​ന്ന ആ​രോ​ഗ്യ ഭീ​ഷ​ണി​ക​ളെ ചെ​റു​ക്കു​ക​യും ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ക, ആം​ബു​ല​ന്‍സും ട്രോ​മ ര​ജി​സ്ട്രി​യും ഉ​ള്‍പ്പെ​ടെ 24x7 അ​ടി​യ​ന്ത​ര പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ശൃം​ഖ​ല സൃ​ഷ്ടി​ച്ച്​ എ​മ​ര്‍ജ​ന്‍സി, ട്രോ​മ കെ​യ​ര്‍ സേ​വ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ പ​ദ്ധ​തി വ​ഴി ല​ക്ഷ്യ​മി​ടു​ന്നു.

വ​യോ​ജ​ന സേ​വ​ന​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ല്‍ മു​ഖേ​ന, നി​ല​നി​ല്‍ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളും ഉ​യ​ര്‍ന്നു​വ​രു​ന്ന പു​തി​യ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ള്‍ പു​ന​രാ​വി​ഷ്‌​ക​രി​ക്കു​ക, മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ക, വി​ഭ​വ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, ഡി​ജി​റ്റ​ല്‍ ഹെ​ല്‍ത്ത് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ സാ​ർ​വ​ത്രി​ക​മാ​ക്കു​ക​യും ആ​രോ​ഗ്യ​ത്തി​നാ​യി പൊ​തു ധ​ന​സ​ഹാ​യം വ​ര്‍ധി​പ്പി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world bank
News Summary - Cabinet approves World Bank-assisted health project worth Rs 2424.28 crore
Next Story