ഏഴ് ജില്ല ജഡ്ജിമാർക്കായി കാർ വാങ്ങാൻ മന്ത്രിസഭ യോഗം തീരുമാനം
text_fieldsതിരുവനന്തപുരം: ഏഴ് പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിമാര്‍ക്ക് കാർ വാങ്ങാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രീമിയം ഹോണ്ട സിറ്റിയോ മാരുതി സിയാസ് കാറോ ആകും വാങ്ങുക. ഇലക്ട്രിക് വാഹനങ്ങള്‍ വാടകക്കെടുക്കാനുള്ള അവസരവും നല്‍കും.
•സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്കും കേരള ഡെന്‍റല്‍ കൗണ്‍സില്‍ ജീവനക്കാര്‍ക്കും 11ാം ശമ്പളപരിഷ്‌കരണ ആനുകൂല്യം അനുവദിക്കും.
•കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ഡയറക്ടര്‍ (ധനകാര്യം) തസ്തിക സൃഷ്ടിച്ച് ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി / ജോയന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും.
•വ്യവസായ വകുപ്പില്‍ സ്റ്റീല്‍ ആൻഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്സ് ലിമിറ്റഡില്‍ നാലു വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന അസിസ്റ്റന്‍റ് മാനേജറുടെ തസ്തിക പുനഃസ്ഥാപിക്കും.
•കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമ ബോര്‍ഡിന്‍റെ ചീഫ് ഓഫിസിലും 14 ജില്ല ഓഫിസുകളിലും സേവനമനുഷ്ഠിക്കുന്ന സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമിതരായ നാല് എല്‍.ഡി ക്ലര്‍ക്ക്, നാല് പ്യൂണ്‍/ഓഫിസ് അറ്റന്‍ഡന്‍റ്, രണ്ട് പ്യൂണ്‍-കം പ്രോസസ് സെര്‍വര്‍ എന്നിവര്‍ക്കും ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികയില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിതരായ എട്ട് പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്കും ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ നൽകും.
•എസ്.ഡി പ്രിന്‍സിനെ കേരള രാജ്ഭവനില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി നിയമിച്ച നടപടി സാധൂകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.