കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsതിരുവനന്തപുരം :കണ്ണൂര്‍ പിണറായി വില്ലേജില്‍ എഡ്യൂക്കേഷന്‍ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കര്‍ ഭൂമി ഏറ്റെടുത്തതില്‍ കിന്‍ഫ്രക്ക് (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷൻ) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തില്‍ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറക്ക് കിന്‍ഫ്രയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനമെടുത്തത്.
തിരുവനന്തപുരം വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വെസ്റ്റ്കോസ്റ്റ് കനാലിന്‍റെ സൗന്ദര്യവൽക്കരണവും കനാൽ തീരത്ത് നടപ്പാത നിർമാണവും നടപ്പാക്കുന്നതിന് 19.10 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി ധനസഹായം ലഭ്യമാക്കാൻ തത്വത്തിൽ അനുമതി നൽകും. ക്വിൽ തയാറാക്കിയ കൺസെപ്റ്റ് നോട്ട് പ്രകാരമാണിത്
കാസര്‍കോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാല്‍-എടപ്പറമ്പ റോഡ് സ്ട്രച്ചില്‍ ബേത്തുപ്പാറ- പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്തി പുതുക്കിയ ഭരണാനുമതി നല്‍കും. സംസ്ഥാനത്തെ മലയോര ഹൈവേയ്ക്ക് അനുവദിച്ച ആകെ തുകയില്‍ വ്യത്യാസം വരാതെ ഇത് ചെയ്യാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.