ശമ്പളം ബാങ്കിലൂടെ, എല്ലാ വിഭാഗങ്ങൾക്കും മിനിമം വേതനം; തൊഴിൽ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: തൊഴിലാളികൾക്കുള്ള വേതനം ആധാറുമായി ബന്ധിപ്പിച്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടിലൂടെ നൽകുമെന്നും പരിശോധന കർശനമാക്കുന്നതിന് ലേബര്‍ ഇൻറലിജന്‍സ് സെല്‍ രൂപവത്കരിക്കുമെന്നതടക്കം പ്രഖ്യാപനങ്ങളുമായി സർക്കാർ തൊഴിൽ നയം. ബുധനാഴ്ച മന്ത്രിസഭാ യോഗമാണ് തൊഴിൽനയത്തിന് അംഗീകാരം നൽകിയത്.എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തും. വിവിധ മേഖലകളിലെ തൊഴിൽസാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ച് ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിശ്ചയിക്കും. മിന്നൽ പണിമുടക്ക് പോലുള്ള സമരരൂപങ്ങൾ നിരുത്സാഹപ്പെടുത്താൻ നടപടി സ്വീകരിക്കും.
െതാഴിലിടങ്ങൾ സ്ത്രീ സൗഹൃദമാക്കുമെന്നും ലിംഗസമത്വം ഉറപ്പാക്കുമെന്നും കരട് നയം അടിവരയിടുന്നു. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക ജീവനക്കാർക്ക് വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിച്ച് സേവന-വേതന ക്രമീകരണനിയമം കൊണ്ടുവരും. തൊഴിലുടമ-തൊഴിലാളി ബന്ധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ നയം തയാറാക്കിയിരിക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവരുടെയും അസംഘടിത തൊഴിലാളികളുടെയും സാമൂഹിക--സാമ്പത്തിക സുരക്ഷ തൊഴില്‍ നയം വഴി ഉറപ്പാക്കും.
കരട് തൊഴിൽനയത്തിലെ പ്രധാന നിർദേശങ്ങൾ:
- തൊഴിലിടങ്ങളില്‍ ഇരിപ്പിട സൗകര്യം നിര്‍ബന്ധം.
- സ്ത്രീ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി.
- തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാൻ സൗകര്യം
- സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ക്രഷ് സെസ്
- ചുമട്ടുതൊഴിലാളി രജിസ്ട്രേഷന് ആധാര്‍ അധിഷ്ഠിതമാക്കും.
- തൊഴിലാളി േശ്രഷ്ഠ അവാർഡ് ഏർപ്പെടുത്തും
- തൊഴിൽമേഖല മാറുന്നതിനനുസരിച്ച് അംഗത്വം മാറാൻ സംവിധാനം.
- തോട്ടം തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.
- ഭവനരഹിതരായ പ്ലാേൻറഷൻ തൊഴിലാളികൾക്ക് ‘സ്വന്തം വീട്’ പദ്ധതി.
- പരമ്പരാഗതമേഖലയിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കുന്നതിന് പദ്ധതി.
- വിദേശ തൊഴിൽ കണ്ടെത്തുന്നതിന് ഒഡേപെക് വഴി ഏകജാലക സംവിധാനം.
- വിദേശ തൊഴിൽ റിക്രൂട്ട്മെൻറ് സാധ്യത വർധിപ്പിക്കും.
- കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറിനെ (കില) ദേശീയനിലവാരമുള്ള പഠനപരിശീലന ഗവേഷണസ്ഥാപനമായി ഉയർത്തും.
- സർക്കാർ- അർധസർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ മുഖേന നടത്തേണ്ട നിയമനങ്ങൾ ഉറപ്പുവരുത്താൻ നിയമനിർമാണം.
- ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ എംപ്ലോയബിലിറ്റി സെൻറർ.
- ഇന്ത്യയിലും വിദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലനകേന്ദ്രങ്ങൾ, തൊഴിൽസാധ്യത എന്നിവയെക്കുറിച്ച് വിവരം ലഭ്യമാക്കാൻ ജോബ് പോർട്ടൽ.
- സർവകലാശാലകളിൽ യൂനിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോകളോടനുബന്ധിച്ച് മോഡൽ കരിയർ സെൻററുകൾ.
- ജില്ലകളിൽ കരിയർ െഡവലപ്മെൻറ് സെൻറർ.
- സ്വയം തൊഴിൽ പദ്ധതികൾക്ക് സംരംഭകത്വവികസന പരിശീലന പരിപാടി.
- റവന്യൂ വില്ലേജുകളിലെ തൊഴിലാളികൾക്ക് പരിരക്ഷ ലഭിക്കും വിധം ഇ.എസ്.ഐ പദ്ധതി വിപുലപ്പെടുത്തും.
- ഫാക്ടറികളിലെ അപകടസാധ്യത നിരീക്ഷിക്കുന്നതിന് സംവിധാനം.
- അഞ്ചുലക്ഷം പേർക്ക് തൊഴിൽനൈപുണ്യ പരിശീലനം.
- ഐ.ടി.ഐ ഇല്ലാത്ത ബ്ലോക്കുകളിൽ പുതിയ ഐ.ടി.ഐ.
- കിഫ്ബി സഹായത്തോടെ ഏവിയേഷൻ അക്കാദമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.