കണ്ണൂരില്‍ 300 കോടിയുടെ ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് അംഗീകാരം
text_fieldsതിരുവനന്തപുരം: കണ്ണൂരില്‍ അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തത്ത്വത്തില്‍ അംഗീകാരം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാകും പദ്ധതി. ഇതിനു 300 കോടി ചെലവ് പ്രതീക്ഷിക്കുന്നു. 13ാം പഞ്ചവത്സര പദ്ധതിക്കാലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്ത് ഡ്രെയിനേജുകള്‍, ഫീഡര്‍ റോഡുകള്‍, ലൈറ്റിംഗിനുള്ള സ്ഥലമെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. 16 തോടുകളുടെ നിര്‍മാണത്തിനായി 18.09 കോടിയുടെ ഭരണാനുമതി നല്‍കി. കാരാത്തോട്, കോത്തേരിതോട് എന്നിവയുടെ വിസ്തീര്‍ണം കൂട്ടുന്നതിനും സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുമായി 31.50 കോടിയുടെ ഭരണാനുമതിയും നല്‍കി. അടുത്ത കാലവര്‍ഷത്തിനു മുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് കരാര്‍ നല്‍കാനും തീരുമാനിച്ചു.
തലസ്ഥാനത്ത് രക്തബാങ്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരത്തിലെ രക്തബാങ്ക് സ്ഥാപിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. തിരുവനന്തപുരം സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ആരോഗ്യ വകുപ്പും ചേര്‍ന്ന് രൂപവത്കരിക്കുന്ന കേരള ബ്ളഡ് ബാങ്ക് സൊസൈറ്റിക്ക് ഭരണാനുമതി നല്‍കി. ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായത്തോടെയാവും ഇത് സ്ഥാപിക്കുക.
മറ്റു തീരുമാനങ്ങള്‍:
പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍¤്രടാള്‍ വിഭാഗവും ശക്തിപ്പെടുത്തും. വകുപ്പ് ആസ്ഥാനത്ത് നിലവിലെ മൂന്ന് ഡിസൈന്‍ യൂനിറ്റുകള്‍ പുന$സംഘടിപ്പിച്ച് ഏഴെണ്ണം രൂപവത്കരിക്കും. എറണാകുളത്തും കോഴിക്കോട്ടും രണ്ട് പുതിയ മേഖല ഡിസൈന്‍ ഓഫിസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്‍റ് എന്‍ജിനീയര്‍മാരുടെ 18 സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കിയുള്ളവ പുനര്‍വിന്യാസം വഴി നികത്തും. തിരുവനന്തപുരത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ക്വാളിറ്റി കണ്‍¤്രടാള്‍ മേഖല ലബോറട്ടറി രൂപവത്കരിക്കും. ജീവനക്കാരെ പുനര്‍വിന്യസിച്ചായിരിക്കും ഇത്. എറണാകുളത്തും കോഴിക്കോട്ടുമാണ് നിലവില്‍ മേഖല ലബോറട്ടറികള്‍. മൂന്നു മേഖല ലബോറട്ടറികളിലും പുതിയ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റുകള്‍ രൂപവത്കരിക്കും.
*ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഫയല്‍ ചെയ്ത കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്പെഷല്‍ ഗവ.പ്ളീഡറായി എസ്.ബി. പ്രേമചന്ദ്ര പ്രഭുവിനെ നിയമിച്ചു.
*താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക് - 2, ലോവര്‍ ഡിവിഷന്‍ ടൈപിസ്റ്റ് - ഒന്ന്, പ്രോസസ് സെര്‍വര്‍ - നാല്, അറ്റന്‍ഡര്‍ -ഒന്ന് എന്നീ തസ്തികകള്‍ സൃഷ്ടിക്കും.
*ശരീരത്തില്‍ മണ്ണണ്ണ വീണ് തീപിടിച്ച് മരിച്ച തിരുവനന്തപുരം വിളപ്പില്‍ സ്വദേശി സ്റ്റെല്ലയുടെ മകള്‍ അനിത. എസിന് റവന്യൂ വകുപ്പില്‍ ക്ളര്‍ക്ക് തസ്തികയില്‍ ജോലി നല്‍കും.
*കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.