ലോക കേരളസഭ: സി.പി.എമ്മിൻെറ ഫണ്ട് കണ്ടെത്തല്‍ പരിപാടിയെന്ന് വി. മുരളീധരൻ
text_fieldsന്യൂഡല്‍ഹി: കേരളത്തിൽ നടക്കുന്ന ലോക കേരളസഭ സി.പി.എമ്മിന് ഫണ്ട് കണ്ടെത്താനുള്ള പരിപാടിയായി മാറിയെന്ന് ക േന്ദ്രമന്ത്രി വി.മുരളീധരന്‍. വിദേശകാര്യ വകുപ്പുമായി ആലോചിക്കാതെയാണ് പരിപാടി നടത്തുന്നത്. പ്രവാസികൾക്ക് വേണ്ടത് സമ്മേളന പരിപാടികളല്ലെന്നും അദ്ദേഹം വിമർശിച്ചു. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില് പ്രതിഷേധിച്ച് ലോക കേരളസഭയുടെ പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.
ലോകകേരളസഭ ഭൂലോക തട്ടിപ്പാണ്. കഴിഞ്ഞ സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഭരണഘടനയെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 16 കോടി രൂപ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയാണ് സഭക്ക് വേണ്ടി വേദിയൊരുക്കിയത്. തിരുവനന്തപുരത്ത് മറ്റ് ഹാളുകളില്‍ പരിപാടി നടത്താമായിരുന്നില്ലേയെന്നും മുരളീധരന്‍ ചോദിച്ചു.
അതിനിടെ, പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി അയച്ച കത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെ പുറത്തുവിട്ടത് വിവാദമായി. എം.പി എന്ന നിലയിൽ രാഹുൽ നേരത്തെ അയച്ച കത്ത് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.