അഡ്വക്കറ്റ് ജനറലിന് കാബിനറ്റ് പദവി
text_fieldsതിരുവനന്തപുരം: അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദിന് കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അധിക സാമ്പത്തിക ബാധ്യത വരാതെ പദവി നൽകാനാണ് ധാരണയെന്ന് സർക്കാർ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് ചേർന്ന മന് ത്രിസഭ യോഗത്തിെൻറ പരിഗണനക്ക് വിഷയം വന്നെങ്കിലും തീരുമാനം നീട്ടുകയായിരുന്നു. ഇതോടെ മന്ത്രിമാർക്ക് പുറമെ നൽകുന്ന കാബിനറ്റ് പദവിയുടെ എണ്ണം അഞ്ചായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പ്രളയ പുനർനിർമാണത്തിന് വൻതോതിൽ കടമെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ, മുന്നാക്ക സമുദായ കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള, ഡൽഹിയിലെ സർക്കാർ പ്രതിനിധി എ. സമ്പത്ത്, ചീഫ് വിപ്പ് കെ. രാജൻ എന്നിവർക്കാണ് മന്ത്രിമാർക്ക് പുറമെ കാബിനറ്റ് പദവിയുള്ളത്. എ.ജിയുടേത് ഭരണഘടനാ പദവിയാെണന്നും പ്രോേട്ടാകോൾ പാലിക്കാൻ കാബിനറ്റ് പദവി അനിവാര്യമാണെന്നുമുള്ള നിലപാടാണ് നിയമവകുപ്പിന്.
സുപ്രീംകോടതിയിലും ഹൈകോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും സർക്കാറിന് നിയമോപദേശം നൽകുന്നതും അഡ്വക്കറ്റ് ജനറലാണ്. മന്ത്രിമാർക്ക് തുല്യമായ ആനുകൂല്യങ്ങൾ പുതിയ തീരുമാനത്തോടെ എ.ജിക്ക് ലഭിക്കും. ഒാഫിസ് സംവിധാനവും വീടും നിലവിൽ എ.ജിക്ക് നൽകുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യത വരില്ലെന്നാണ് സർക്കാർ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.