മന്ത്രിസഭ പുനഃസംഘടന ചര്‍ച്ചക്ക് ഇപ്പോള്‍ പ്രസക്തിയില്ല -മന്ത്രി ആന്‍റണി രാജു
text_fieldsതിരുവനന്തപുരം: മന്ത്രിസഭ പുന:സംഘടന ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. എൽ.ഡി.എഫിനെ സ്നേഹിക്കുന്നവരാരുമല്ല ഇപ്പോൾ ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. മുന്നണിയിൽ ഒരു കുത്തിത്തിരിപ്പുണ്ടാക്കാൻ ചിലർ ബോധപൂർവം നടത്തുന്ന പ്രവൃത്തിയാണിതെന്നും ആന്‍റണി രാജു പറഞ്ഞു.
രണ്ട് മാസങ്ങൾക്ക് ശേഷം ചർച്ചചെയ്യേണ്ട ഒരു വിഷയം ഇപ്പോഴേ ചർച്ചയാക്കുന്ന ഒരു രീതി എൽ.ഡി.എഫിനുമില്ല, സി.പി.എമ്മിനുമില്ല. ഇപ്പോഴത്തെ ചർച്ച മാധ്യമസൃഷ്ടിയാണെന്ന് ഞാൻ പറയുന്നില്ല. ഇതിന് പിന്നിൽ ചിലരുണ്ട്. അതാരാണെന്ന് പിന്നീട് പറയും.
രണ്ടര വര്‍ഷം കഴിഞ്ഞ് മാറണമെന്ന ഒരു നിബന്ധനയുണ്ടെങ്കിൽ അത് അംഗീകരിക്കേണ്ടി വരും. എത്ര വർഷം ഒരാൾ മന്ത്രിയാകണം, ഏത് വകുപ്പ് കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിക്കുന്നതിൽ എൽ.ഡി.എഫിന് യാതൊരു ബുദ്ധിമുട്ടുമില്ല.
എൽ.ഡി.എഫിനെ സംബന്ധിച്ച് സാമുദായിക പരിഗണനക്കപ്പുറം ഭരണമികവും രാഷ്ട്രീയ കാരണങ്ങളുമാണ് പരിഗണിക്കുന്ന കാര്യങ്ങൾ. മുന്നണിക്ക് കോട്ടംതട്ടാത്ത രീതിയിൽ തീരുമാനമെടുക്കാൻ എൽ.ഡി.എഫ് നേതൃത്വത്തിനാകുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.