കട്ടൻചായക്ക് 44 രൂപ; നഗരത്തിലെ ഹോട്ടലിൽ ‘പിടിച്ചുപറി’
text_fieldsകോഴിക്കോട്: സൗത്ത് ബീച്ചിലൂടെ സുഹൃത്തിനൊപ്പം നടക്കുേമ്പാൾ ഒന്നു ചായകുടിക്കാ മെന്നു കരുതി കാണുന്ന കടയിലെല്ലാം കയറേണ്ട. ചിലപ്പോൾ കട്ടൻചായ കുടിച്ചാലും കൊടുക്ക േണ്ടി വരും 100 രൂപ. ഗുജറാത്ത് സ്ട്രീറ്റിലെ ഗുദാം എന്ന ആർട്ട്കഫേയിലെ ‘ഹൗസ് ഓഫ് സ്പാരോസ് ദ കഫേ’ എന്ന കടയിൽ ചായ കുടിക്കാൻ കയറി ബില്ല് കണ്ടു ഞെട്ടിയിരിക്കുകയാണ് അഭിഭാഷകനായ എം.പി. ശ്രീജിത്തും സുഹൃത്തും. ചായ കുടിക്കുന്ന സമയം മാത്രമേ കടയിൽ ചെലവഴിച്ചിട്ടുള്ളൂവെന്നും എ.സി റൂം പോലുമായിരുന്നില്ലെന്നും ശ്രീജിത്ത് പറയുന്നു. എന്നാൽ, രണ്ടു കട്ടൻചായക്ക് 92 രൂപയാണ് കടയിൽനിന്ന് ഇൗടാക്കിയത്.
ഒരു ചായക്ക് 44 രൂപയാണെന്നും രണ്ടു ചായക്ക് 88 രൂപയും ബാക്കി ജി.എസ്.ടിയുമാണെന്നാണ് അന്വേഷിച്ചപ്പോൾ കടക്കാരൻ നൽകിയ മറുപടി. ഇൗ തുക കൂടുതലാണെന്നു പറഞ്ഞപ്പോൾ കടയിൽ വരുന്നതു മാന്യന്മാരാണെന്നും അവരോട് ഇക്കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലെന്നും അല്ലാത്തവരോടു കാര്യങ്ങൾ പറഞ്ഞ് തിരിച്ചയക്കാറുണ്ടെന്നും കട നടത്തിപ്പുകാർ പറഞ്ഞു.
വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ മെനു കാർഡ് ഉണ്ടെന്ന് പറഞ്ഞു. എന്നാൽ, ഒറ്റ ടേബിളിൽ േപാലും കാർഡുണ്ടായിരുന്നില്ലെന്നും കടക്കാരെൻറ കൈയിലായിരുന്നു ബുക്ക്ലെറ്റ് ഉണ്ടായിരുന്നതെന്നും അഡ്വ. ശ്രീജിത്ത് വിശദീകരിച്ചു.
കട്ടൻചായക്ക് ഇത്രയും വിലയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ കുടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജി.എസ്.ടി ഇൗടാക്കിയ ബില്ല് ചോദിച്ചപ്പോൾ കടയുടെ പേരോ നമ്പറോ ഇല്ലാത്ത കടലാസിൽ ബില്ലെഴുതി നൽകി. ഇതിൽതന്നെ ചായ എന്നതിനുപകരം ബ്ലാക്ക് കോഫി എന്നാണ് എഴുതിയിരിക്കുന്നത്. നഗരസഭ ഹെൽത്ത് ഒാഫിസർ ഗോപകുമാറിന് ശ്രീജിത്ത് പരാതി നൽകിയിട്ടുണ്ട്. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതു കുറ്റകരമാണ്. ജി.എസ്.ടി ഇൗടാക്കി വ്യാജ ബില്ല് നൽകിയതിനെതിെര ക്രിമിനൽ കേസ് ചുമത്താവുന്നതാണെന്നും ഹെൽത്ത് ഒാഫിസർ അറിയിച്ചു. സംഭവത്തിൽ ആരോഗ്യ വിഭാഗം വിശദീകരണം േതടി.
അതേസമയം, തങ്ങൾ അന്യായമൊന്നും പ്രവർത്തിച്ചിട്ടില്ലെന്നും ഉപഭോക്താവിനു മികച്ച അന്തരീക്ഷംകൂടി പ്രധാനം ചെയ്യുന്നതുകൊണ്ടാണ് ഇൗ തുക ഇൗടാക്കുന്നതെന്നും ഹൗസ് ഒാഫ് സ്പാരോസിെൻറ നടത്തിപ്പുകാരൻ റഫീഖ് വ്യക്തമാക്കി. കമ്പ്യൂട്ടർ പ്രവർത്തന രഹിതമായതിനാൽ താൽകാലികമായി നൽകിയ ബില്ലാണ് അതെന്നും ജി.എസ്.ടി ബിൽ കൃത്യമായി സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.