Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ഇ.ബി ശമ്പളം...

കെ.എസ്.ഇ.ബി ശമ്പളം വര്‍ധിപ്പിച്ചതിനെ വിമര്‍ശിച്ച് സി.എ.ജി

text_fields
bookmark_border
kseb
cancel

തി​രു​വ​ന​ന്ത​പു​രം: 2021ല്‍ ​വൈ​ദ്യു​തി ബോ​ര്‍ഡ് ന​ട​പ്പാ​ക്കി​യ ശ​മ്പ​ള, പെ​ൻ​ഷ​ൻ പ​രി​ഷ്‌​ക​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ ഷോ​ക്കാ​യെ​ന്ന്​ ക​ണ്‍ട്രോ​ള​ര്‍-​ഓ​ഡി​റ്റ​ര്‍ ജ​ന​റ​ലി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. നി​ല​വി​ലെ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണ്​ ശ​മ്പ​ള​വും പെ​ന്‍ഷ​നും പ​രി​ഷ്‌​ക​രി​ച്ച​ത്. ഇ​തു​വ​ഴി കോ​ടി​ക​ളു​ടെ അ​ധി​ക​ബാ​ധ്യ​ത​യാ​ണ് കെ.​എ​സ്.​ഇ.​ബി​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. ഈ ​ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യു​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ 6.46 രൂ​പ യൂ​നി​റ്റി​ന്​ അ​ധി​ക​നി​ര​ക്ക്​ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും ക​​ണ്ടെ​ത്തി.

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കി​യ ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും സി.​എ.​ജി​യു​ടെ ക​ര​ട് റി​പ്പോ​ര്‍ട്ടി​ല്‍ പ​രാ​മ​ര്‍ശ​മു​ണ്ട്. ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ധി​ക​മാ​യി ഉ​ണ്ടാ​കു​ന്ന ബാ​ധ്യ​ത വൈ​ദ്യു​തി ബോ​ര്‍ഡി​ന്​ ഊ​ര്‍ജ​വ​കു​പ്പി​ല്‍നി​ന്ന്​ ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ല്‍നി​ന്ന്​ ക​ണ്ടെ​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍ട്ട്​ പ​രാ​മ​ര്‍ശി​ക്കു​ന്നു.

സ​ര്‍ക്കാ​റും ധ​ന​വ​കു​പ്പും ക​ണ്‍ട്രോ​ള​ര്‍-​ഓ​ഡി​റ്റ​ര്‍ ജ​ന​റ​ലും നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും വ​ക​വെ​ക്കാ​തെ വൈ​ദ്യു​തി ബോ​ര്‍ഡ് ശ​മ്പ​ള​വ​ര്‍ധ​ന ന​ട​പ്പാ​ക്കി​യ​തു​മൂ​ലം വ​രു​മാ​ന​ത്തി​ന്റെ പ​കു​തി​യോ​ളം ശ​മ്പ​ള​വും പെ​ന്‍ഷ​നു​മാ​യി ന​ൽ​കേ​ണ്ട സ്ഥി​തി​യാ​യി. വൈ​ദ്യു​തി ബോ​ര്‍ഡ് ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള ക്ഷാ​മ​ബ​ത്ത മ​റ്റ്​ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടേ​തി​െ​ന​ക്കാ​ള്‍ അ​ഞ്ചു​ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്നും സി.​എ.​ജി വ്യ​ക്ത​മാ​ക്കു​ന്നു. അ​ന​ധി​കൃ​ത​മാ​യി ശ​മ്പ​ള​വും പെ​ൻ​ഷ​നും വ​ർ​ധി​പ്പി​ച്ച​തു​മൂ​ലം വ​രു​മാ​ന​ത്തി​ന്‍റെ 23 ശ​ത​മാ​ന​മാ​യി​രു​ന്ന ശ​മ്പ​ള, പെ​ൻ​ഷ​ൻ ചെ​ല​വ്​ ഒ​റ്റ​യ​ടി​ക്ക്​ 46 ശ​ത​മാ​ന​മാ​യി കു​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cag reportKSEB salary
News Summary - CAG criticizes KSEB salary hike
Next Story