സി.എ.ജിയെ കോടാലിയായി ഉപയോഗിക്കുന്നു –വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ വികസനപ്രവർത്തനങ്ങളെ തകർക്കാനുള്ള കോടാലിയായി സി.എ.ജിയെ പ്രതിപക്ഷം ഉപയോഗിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കേരളത്തിെൻറ വികസനപദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫ് സംഘടിച്ച ജനകീയ പ്രതിരോധം കണ്ണേറ്റുമുക്ക് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം മാന്ദ്യത്തിെൻറ പിടിയിലമർന്നപ്പോഴും കേരളം വികസനപ്രവർത്തനങ്ങളിൽ പിന്നോട്ടുപോയില്ല. 14 ജില്ലകളിൽ കക്ഷി ഭേദമന്യേ കിഫ്ബിയുടെ വികസനപ്രവർത്തനങ്ങൾ എത്തിയിട്ടുണ്ട്.
അതിനെ തകർക്കാനാണ് ബി.ജെ.പിക്കൊപ്പം യു.ഡി.എഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശ്രമിക്കുന്നത്. കേരളത്തിെൻറ വികസനപദ്ധതികൾക്കുമേൽ അഞ്ച് കേന്ദ്ര ഏജൻസികളെ കൊണ്ടുവന്നിട്ടും യാതൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ഇവർക്കൊന്നും കിഫ്ബിയെ ലക്ഷ്യം വെക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സി.എ.ജിയെ വളഞ്ഞവഴിയിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നത്.
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും ഇടത് സർക്കാർ സ്വീകരിച്ചിട്ടില്ല. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എന്നാൽ, കേരളത്തിെൻറ വികസനപ്രവർത്തനങ്ങളെ തടയിടാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.
സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി. മോഹനൻ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് (എം) നേതാവ് പ്രമോദ് നാരായണൻ, തൈക്കാട് വാർഡ് കമ്മിറ്റി സെക്രട്ടറി ആർ. പ്രദീപ്, സമൂഹ്യപിന്നാക്ക മുന്നണി നേതാവ് അഡ്വ. കലേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.