സി.എ.ജി റിപ്പോർട്ട്: സഭയിൽ നേരിടാൻ സർക്കാർ
text_fieldsതിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ നിയമസഭയിലൂടെ തന്നെ നേരിടാൻ സർക്കാർ. റിപ്പോർട്ടിലെ പരാമർശങ്ങളുടെ നിയമസാധുതയും ക്രമവിരുദ്ധതയും പരിശോധിക്കുമെന്നും ഭരണഘടനാ വിദഗ്ധരുമായി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി ഡോ. തോമസ് െഎസക് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമസഭയാകും ഇനി റിപ്പോർട്ട് പരിശോധിക്കുക. ഏകപക്ഷീയമായി എഴുതിെവച്ച് അത് സഭയിൽ വെക്കാൻ പറഞ്ഞാൽ അംഗീകരിക്കില്ല. സി.എ.ജിയുടെ അന്തിമ റിപ്പോർട്ട് നിയമസഭക്ക് തള്ളാനാകുമെന്നും വിവാദങ്ങൾക്ക് മറുപടി പറയവെ അദ്ദേഹം സൂചന നൽകി.
കിഫ്ബി വിഷയത്തിൽ നിയമപരമായും ഭരണപരമായും ജനങ്ങളെ ബോധ്യപ്പെടുത്തിയും ചെയ്യാനാകുന്നത് ചെയ്യും. കിഫ്ബിയെക്കുറിച്ച നാല് പേജിൽ സംസ്ഥാനത്തിെൻറ അഭിപ്രായം ആരാഞ്ഞിട്ടില്ല. കരടിലില്ലാത്ത ഭാഗങ്ങൾ അംഗീകരിക്കില്ല. റിപ്പോർട്ടിനെക്കുറിച്ച് പരാമർശിച്ചതിൽ അവകാശലംഘന പരാതിയിൽ സ്പീക്കറുടെ കത്തിന് വിശദീകരണം നൽകും.
റിപ്പോർട്ട് തയാറാക്കിയതിലെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടുന്നതിനൊപ്പം സംസ്ഥാന അവകാശങ്ങളും വികസന താൽപര്യവും സംരക്ഷിക്കാനാണ് പരസ്യപ്രസ്താവന നടത്തിയതെന്നും വിശദീകരിക്കും. സ്പീക്കർ പ്രിവിലേജ് കമ്മിറ്റിക്ക് വിട്ടാൽ അവിടെയും വിശദീകരിക്കും. ഭരണഘടന വിരുദ്ധമെന്ന സി.എ.ജി റിപ്പോർട്ടിലെ പരാമർശം ഖണ്ഡിച്ച് 100 പേജ് മറുപടി അവർക്കായി തയാറാക്കിയതായും മന്ത്രി പറഞ്ഞു. സർക്കാറുമായി ചർച്ച ചെയ്യാെത നിഗമനങ്ങൾ നിയമസഭയിൽ സമർപ്പിക്കണമെന്ന് സി.എ.ജിക്ക് ആജ്ഞാപിക്കാനാവില്ല. ഇത് സഭയുടെ അവകാശ ലംഘനമാണ്. മസാല ബോണ്ട് ഭരണഘടന വിരുദ്ധമെന്ന കരട് റിപ്പോർട്ട് ധനവകുപ്പിനെ ഒരു തരത്തിലും അറിയിച്ചിട്ടില്ല. കരടിൽ കിഫ്ബിയെക്കുറിച്ച് രണ്ട് ഖണ്ഡിക മാത്രം.
നാലു പേജിലെ ബാക്കിയെല്ലാം പുതുതായി ഉൾപ്പെടുത്തിയതാണ്. കിഫ്ബിയുടെ എല്ലാ വായ്പകളും ഭരണഘടന വിരുദ്ധമാണെന്നാണ് അവരുടെ നിഗമനം. ചില വാർത്തകളുടെ ഉറവിടം സി.എ.ജി ഒാഫിസാകുന്ന സാഹചര്യം ദൗർഭാഗ്യകരമാണ്. സർക്കാറിനെതിരെ ഗൂഢാലോചന നടത്താനുള്ള സ്ഥാനമല്ല സി.എ.ജി. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന സ്ഥാപനമായി ഭരണഘടന പദവി തരം താഴാൻ പാടില്ല. സി.എ.ജി റിപ്പോർട്ട് ധനമന്ത്രി കാണാൻ പാടിെല്ലന്ന് വ്യവസ്ഥയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിക്കും നോക്കാം. അല്ലെങ്കിൽ ഗവർണർക്ക് നേരിട്ട് നൽകിയാൽ മതിയല്ലോ. ജനങ്ങളുടെ അവകാശം ഹനിക്കുന്ന ലക്ഷ്യത്തോടെയാണ് സി.എ.ജി പെരുമാറുന്നത്.
വികസത്തിന് കിഫ്ബി അല്ലെങ്കിൽ ബദൽ എന്തെന്ന് പ്രതിപക്ഷം പറയണം. നിയമസഭ സമ്മേളനം ജനുവരിയിലായതിനാൽ അതുവരെ കാത്തുനിൽക്കാനാകാത്തതുകൊണ്ടാണ് പുറത്തുപറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.