പ്രമേയം പാസായി; അക്കൗണ്ട്സ് കമ്മിറ്റി ഇനി ഏത് സി.എ.ജി റിപ്പോർട്ടാണ് പരിഗണിക്കുക ?
text_fieldsതിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിലെ കിഫ്ബി വിമർശനങ്ങൾ നിരാകരിച്ച പ്രമേയം നിയമസഭ പാസാക്കിയതോടെ റിപ്പോർട്ടിെൻറ തുടർപരിഗണനയിൽ ആശയക്കുഴപ്പം. സഭയില്‍ സമര്‍പ്പിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് സാധാരണ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പി.എ.സി)യാണ് പരിഗണിക്കുക. പരാമര്‍ശങ്ങള്‍ പരിശോധിച്ച് എ.ജിയെയും വകുപ്പിനെയും വിളിച്ച് ചർച്ച ചെയ്ത് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യും. പ്രമേയം പാസാക്കിയതോടെ ഇനി ആ പേജുകള്‍ കൂടി ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാണോ നിയമസഭയില്‍ സമര്‍പ്പിച്ച പൂർണ റിപ്പോര്‍ട്ടാണോ പി.എ.സി പരിശോധിക്കേണ്ടെതന്ന വിഷയം ഉയർന്നു. നീക്കം ചെയ്ത റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് സ്പീക്കർ പറെഞ്ഞങ്കിലും വിശദ പരിശോധന വീണ്ടും നടത്താമെന്ന് സഭയെ അറിയിച്ചു.
പി.എ.സിയുടെ അവകാശങ്ങളിലെ കടന്നുകയറ്റമല്ല ഇതെന്ന് സ്പീക്കര്‍ വിശദീകരിച്ചു. സി.എ.ജി നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നത് നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് സര്‍ക്കാർ വാദം. നടപടിക്രമം പാലിക്കാതെയും ക്രമപ്രകാരമല്ലാതെയും റിപ്പോര്‍ട്ട് തയാറാക്കിയെങ്കില്‍ അതിനെതിരായ വികാരം സ്വീകരിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് വേണ്ടി മന്ത്രി നിയമസഭയില്‍ സമര്‍പ്പിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടാണ് പി.എ.സി പരിഗണിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നിലപാെടടുത്തു. പ്രമേയം പാസാക്കിയ സാഹചര്യത്തില്‍ ഏത് റിപ്പോര്‍ട്ട് സമിതി പരിഗണിക്കും?. ഇത് ഒരു ഭരണഘടന പ്രശ്നമാണെന്നും പരിശോധിച്ചശേഷം സ്പീക്കര്‍ വിശദ റൂളിങ് നൽകണമെന്നും വി.ഡി. സതീശന് ക്രമപ്രശ്നത്തിൽ ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് എഴുതിയ മുന്‍ സി.എ.ജിയെ മന്ത്രി തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചു. ജെയിംസ് മാത്യുവും അദ്ദേഹത്തെ പേരെടുത്തുപറഞ്ഞ് വിമര്‍ശിച്ചെങ്കിലും വി.ഡി. സതീശൻ ഇടപെട്ടതോടെ പിന്‍വലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.