സർക്കാർ ജീവനക്കാരും പെൻഷൻകാരും ക്ഷേമ പെൻഷൻ കൈപ്പറ്റി -സി.എ.ജി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരും സർവിസ് പെൻഷൻകാരും വരെ ക്ഷേമ പെൻഷൻ കൈപ്പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്. ഒരാൾക്കുതന്നെ ഒന്നിലേറെ പെൻഷൻ അനുവദിച്ചെന്നും മരിച്ചുപോയവരുടെ പേരിലും പെൻഷൻ നൽകിക്കൊണ്ടിരിക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. 2017-18 മുതൽ 2010-21 വരെയുള്ള കാലത്തെ ഓഡിറ്റ് റിപ്പോർട്ടാണ് വ്യാഴാഴ്ച നിയമസഭയിൽ വെച്ചത്.
20 ശതമാനം സാമ്പ്ൾ എടുത്തുള്ള പരിശോധനയിൽ മാത്രം 3990 കേസുകൾ കണ്ടെത്താനായി. പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന ‘സേവന’ സോഫ്റ്റ്െവയറിലെ പോരായ്മയാണ് ക്രമക്കേടിന് സഹായിക്കുന്നത്. അപേക്ഷ നൽകുംമുമ്പ് പലർക്കും പെൻഷൻ അനുവദിച്ചു. വിധവാപെൻഷൻ വിവാഹമോചിതർക്കുവരെ നൽകി. അർഹരായ 25,000 ലേറെ പേർക്ക് പെൻഷൻ നിഷേധിച്ചു.
പെൻഷൻ ഇനത്തിൽ 47.97 ലക്ഷം പേർക്കായി 29,622 കോടി രൂപയാണ് നൽകിയത്. ഇതിൽ പകുതിയും സൊസൈറ്റിയും മറ്റും വഴി വീട്ടിൽ ചെന്ന് കൊടുക്കുകയാണ് ചെയ്തത്. ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് പെൻഷൻ നൽകേണ്ടത്. പെൻഷൻ എല്ലാ മാസവും നൽകുന്നില്ല. മരിച്ചവരുടെ പേരിലുള്ള പെൻഷൻ തടയാൻ ക്ഷേമപെൻഷൻ പട്ടിക ജനന-മരണ രജിസ്റ്ററുമായി ബന്ധിപ്പിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.