ഡി.ജി.പിക്കെതിരെ സി.എ.ജി റിപ്പോർട്ട്; ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള 4.35 കോടി വകമാറ്റി
text_fieldsതിരുവനന്തപുരം: സാേങ്കതിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങിയതിലെ മാനദണ്ഡ ലംഘന ങ്ങൾ അടിവരയിട്ടും ഡി.ജി.പിക്കും പൊലീസിനുമെതിരെ ആഞ്ഞടിച്ചും സി.എ.ജി. കെൽട്രോൺ മുന ്നോട്ടുവെച്ച നിരക്ക് കൂടുതലാണെന്നറിഞ്ഞിട്ടും ഡി.ജി.പി കാണിച്ച നിർബന്ധബുദ്ധി സംശ യകരമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട്, ഒാരോ സംരംഭവും ഇഴകീറി പരിശോധിച്ചാണ് ന ിഗമനങ്ങളിലെത്തുന്നത്.
കേമ്പാള വിലയേക്കാൾ കൂടിയ തുകക്ക് ശബരിമലയിലേക്കു സു രക്ഷ ഉപകരണങ്ങൾ വാങ്ങി ഒന്നര കോടി നഷ്ടമുണ്ടാക്കിയതിനു പുറമെ കീഴ്ജീവനക്കാർക് കുള്ള ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള 4.35 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കും വില്ല കൾ നിർമിക്കാൻ വകമാറ്റിയെന്നും കണ്ടെത്തി. മൊബൈൽ ഡിജിറ്റൽ ഇൻെവസ്റ്റിഗേഷൻ അസിസ്റ്റൻറ് പ്ലാറ്റ്ഫോമിെൻറ പേരിൽ നടന്നത് െഎ പാഡുകളും വാഹനങ്ങളും വാങ്ങൽ മാത്രമെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.
സാേങ്കതിക ഉപകരണങ്ങൾ വാങ്ങിയതിലടക്കം മാനദണ്ഡങ്ങൾ ലംഘിച്ചു. കെൽട്രോണും പൊലീസും തമ്മിൽ അവിശുദ്ധബന്ധമാണ്. വില നിശ്ചയിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരും കെൽട്രോണും വിൽപനക്കാരും സന്ധിയുണ്ടായിരുന്നു. ഇത് ധനനഷ്ടമുണ്ടാക്കി. ടെൻഡറിൽ പെങ്കടുക്കുന്നവർക്കെല്ലാം തുല്യ അവസരം നൽകുന്നതിന് വാങ്ങാനുദ്ദേശിക്കുന്ന ഉപകരണത്തിെൻറ പൊതു വിവരണം നൽകണമെന്ന കേന്ദ്ര വിജിലൻസ് കമീഷെൻറ ശിപാശ പാലിച്ചില്ല. ദർഘാസിൽ ഒരു പ്രത്യേക ബ്രാൻഡും മാതൃകയും എടുത്തുപറഞ്ഞ് മറ്റ് വിതരണക്കാരെ വിലപറയലിൽനിന്ന് കെൽട്രോൺ ഒഴിവാക്കി.
സ്വകാര്യ കമ്പനിയുമായുള്ള കെൽട്രോൺ കത്തിടപാടുകൾ വ്യക്തമാക്കുന്നത് ക്വാട്ട് ചെയ്യേണ്ട വില പോലും അവർ കാണിച്ചിരുന്നുവെന്നാണ്. ഫലത്തിൽ ദർഘാസ് നടപടികളെ നിഷ്ഫലമാക്കി. മറ്റൊരു ഉപകരണത്തിെൻറ കാര്യത്തി ൽ കെൽട്രോൺ മുന്നോട്ടുവെച്ച നിരക്ക് കൂടുതലാണെന്ന് അറിയാമായിരുന്നിട്ടും കെൽട്രോൺ വഴി വേണമെന്ന പൊലീസ് മേധാവിയുടെ നിർബന്ധ ബുദ്ധി പ്രക്രിയയിലെ സംശയകരമായ ഉദ്ദേശ്യങ്ങളെയും സുതാര്യതയില്ലായ്മയെയും കുറിക്കുന്നുവെന്ന് സി.എ.ജി വിലയിരുത്തി.
തിരുവനന്തപുരം സ്പെഷൽ ആംഡ് ബറ്റാലിയൻ (എസ്.എ.പി) ആയുധ ശേഖരത്തിൽനിന്ന് 12,061 വെടിയുണ്ടയും 25 റൈഫിളും കാണാനില്ലെന്നുംസി.എ.ജി റിേപ്പാർട്ടിലുണ്ട്. കാണാതായ വിവരം മറച്ചുവെക്കാനും കണക്ക് ഒപ്പിക്കാനും 250 കൃത്രിമ വെടിയുണ്ട പകരം വെച്ചതായും കണ്ടെത്തി.
ഒമ്പത് എം.എം ഡ്രിൽ വെടിയുണ്ടകൾക്ക് പകരമാണ് വ്യാജയുണ്ടകൾ നിറച്ചത്. ആകൃതിയിലും വലിപ്പത്തിലും സാമ്യമുണ്ടെങ്കിലും പിത്തള കൊണ്ട് നിർമിച്ച പൊള്ളയായ ലോഹവസ്തുക്കളാണിവ. ആയുധവും വെടിക്കോപ്പും നഷ്ടപ്പെട്ടത് ഗൗരവപ്രശ്നമാണെന്ന് സി.എ.ജി അടിവരയിടുന്നു.
സുരക്ഷയെ ബാധിക്കുന്ന വിഷയത്തിലെ പ്രത്യാഘാതം കണക്കിലെടുത്തു സത്വര നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ബറ്റാലിയനുകളിലും പൊലീസ് സ്േറ്റഷനുകളിലും എത്രയും വേഗം ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കെടുപ്പ് നടത്തണം.
തിരുത്തലും മേലെഴുത്തുകളും ധാരാളം
തിരുവനന്തപുരം എസ്.എ.പിയിൽ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും സ്റ്റോക്ക് രജിസ്റ്ററും രേഖകളും ശരിയായ രീതിയിലല്ല സൂക്ഷിക്കുന്നത്. രജിസ്റ്ററുകളിൽ മേലെഴുത്തുകൾ കാണുന്നുണ്ട്. വെള്ള നിറത്തിലുള്ള തിരുത്തൽ മഷി ഉപയോഗം, എൻട്രികളുടെ വെട്ടിക്കളയൽ എന്നിവ പ്രകടം.
നൽകിയത് 29,618 കാലഹരണപ്പെട്ട ആയുധങ്ങൾ
ആധുനിക ആയുധങ്ങളുടെ കുറവ് രൂക്ഷം. 2018 സെപ്റ്റംബറിൽ സി.പി.ഒ, എസ്.സി.പി.ഒ എന്നിവർക്കടക്കം 41,064 ആധുനിക ആയുധങ്ങൾ ലഭ്യമായെങ്കിലും കൈവശമുണ്ടായിരുന്നത് 11,446 മാത്രമാണ്. ശേഷിക്കുന്ന 29,618 പേർക്ക് നൽകിയത് കാലഹരണപ്പെട്ട ആയുധങ്ങളാണ്. പൊലീസ് വകുപ്പിെൻറ അനാസ്ഥ മൂലം ആയുധങ്ങൾ വാങ്ങുന്നതിനുള്ള 1.87 കോടിയുടെ കേന്ദ്ര വിഹിതം നഷ്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.