സി.എ.ജി റിപ്പോർട്ടിൽ വിമർശനം: ഉൽപാദനമേഖലയോട് മുഖംതിരിച്ച് തദ്ദേശസ്ഥാപനങ്ങൾ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 2012-17 വരെ അഞ്ച് വർഷം ഉൽപാദന മേഖലയിൽ ചെലവാക്കിയത് മൊത്തം വികസന ചെലവിെൻറ 8.15 ശതമാനം മാത്രം. ഫണ്ട് വിനിയോഗിക്കുന്നതിലെ കാലതാമസം മൂലം കേരള ലോക്കൽ ഗവൺമെൻറ് സർവിസ് ഡെലിവറി പ്രോജക്ടിന് (കെ.എൽ.ജി.എസ്.ഡി.പി) ലോകബാങ്കിൽ നിന്ന് ലഭിേക്കണ്ട 45.45 കോടിയുടെ വായ്പത്തുക ലഭിച്ചില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ.
ഉൽപാദന േമഖലക്ക് തദ്ദേശസ്ഥാപനങ്ങൾ കുറഞ്ഞ പരിഗണനയാണ് നൽകിയത്. 2016-17 ൽ ഉൽപാദന മേഖലയിൽ ചെലവഴിച്ചത് മൊത്തം വികസനചെലവിെൻറ 10.45 ശതമാനം മാത്രം. കേന്ദ്രാവിഷ്കൃതപദ്ധതികൾ നടപ്പാക്കാൻ ലഭിച്ച 3475.25 കോടിയിൽ 813.46 കോടി മുടങ്ങിക്കിടക്കുന്നു. 14 ാം ധനകാര്യ കമീഷെൻറ ഗ്രാൻറായി 2016-17 ൽ ലഭിച്ച 1310.05 കോടിയിൽ 528.24 കോടിയും വിനിയോഗിച്ചില്ല. 2015-16 ൽ ലഭിച്ച 785.42 കോടിയിൽ 366.44 കോടിയും ചെലവഴിച്ചില്ല. പരിശോധന നടത്തിയ 35 തദ്ദേശസ്ഥാപനങ്ങളിൽ 22.72 കോടി ചെലവാക്കിയത് അടിസ്ഥാന സേവനം നൽകാനുള്ള പദ്ധതികൾക്കല്ല.
കേന്ദ്രസർക്കാറും പഞ്ചായത്തീരാജ് മന്ത്രാലയവും നിഷേധപട്ടികയിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് 10.60 കോടിയുടെ ധനകാര്യ കമീഷൻ ഗ്രാൻറ് വിനിയോഗിച്ചു. വികസനഫണ്ടുകളുടെ 10 ശതമാനം വനിതാ ഘടകപദ്ധതിക്ക് നീക്കിവെക്കണമെന്ന മാർഗരേഖയും പാലിച്ചില്ല. ഇതിെൻറ യഥാർഥ വിനിയോഗം വികസന ഫണ്ടിെൻറ 2.39 ശതമാനം മാത്രം. വനിതകൾക്ക് വേണ്ടി തദ്ദേശഭരണസ്ഥാപനങ്ങൾ 7.30 കോടി ചെലവഴിച്ച് സൃഷ്ടിച്ച അടിസ്ഥാനസൗകര്യങ്ങൾ നിഷ്ക്രിയം.
വനിതാ ഘടകപദ്ധതി ഫണ്ട് ഉപയോഗിച്ച് 4.92കോടിക്ക് നിർമിച്ച അടിസ്ഥാനസൗകര്യങ്ങൾ യഥാർഥ ഉദ്ദേശ്യത്തിനല്ല ഉപയോഗിക്കുന്നത്. കെ.എൽ.ജി.എസ്.ഡി.പി പണികളുടെ നിർവഹണത്തിലെ പിഴവ് കാരണം രണ്ട് തദ്ദേശസ്ഥാപനങ്ങളിൽ 1.60 കോടിയുടെ നിഷ്ക്രിയ നിക്ഷേപം. ഖരമാലിന്യ നിർമാർജന ഫണ്ട് വിനിയോഗത്തിൽ പൂർണ പരാജയം. പദ്ധതി നിരീക്ഷിക്കുന്നതിൽ ജില്ല ശുചിത്വമിഷനുകൾക്ക് വന്ന വീഴ്ച മൂലം സ്കീമുകൾ അപൂർണമായി.
അഞ്ച് തേദ്ദശസ്ഥാപനങ്ങൾക്ക് 38.40 ലക്ഷത്തിെൻറ ബാധ്യത
വാടകക്കാരിൽ നിന്ന് സേവനനികുതി പിരിക്കാത്തത് മൂലം അഞ്ച് തേദ്ദശസ്ഥാപനങ്ങൾക്ക് 38.40 ലക്ഷത്തിെൻറ ബാധ്യത. പഞ്ചായത്തുകൾ, കിട്ടാനുള്ള സേവനനികുതി (ബ്രാക്കറ്റിൽ) എന്നിവയുടെ വിവരങ്ങൾ:
- കല്ലുവാതുക്കൽ പഞ്ചായത്ത് (14.49 കോടി), ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി (4.49 ലക്ഷം), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് (9.07 ലക്ഷം), പാമ്പാടി പഞ്ചായത്ത് (6.82 ലക്ഷം), പഴയകുന്നുമ്മേൽ പഞ്ചായത്ത് (3.50 ലക്ഷം)
- പത്തനംതിട്ട ജില്ലപഞ്ചായത്ത് 16 ഗ്രാമ പഞ്ചായത്തുകളിൽ സ്ഥാപിച്ച 27 ഇ-േടായ്ലറ്റുകൾ പ്രവർത്തിക്കാത്തതുമൂലം 1.56 കോടിയുടെ നിഷ്ഫല ചെലവ്
- പത്തനംതിട്ട മുനിസിപ്പാലിറ്റി കരാർ നിബന്ധന പ്രകാരം ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം പദ്ധതി പൂർത്തിയാക്കാതിരുന്നത് 20 ലക്ഷത്തിെൻറ നിഷ്ഫല ചെലവിനിടയാക്കി.
- വ്യവസ്ഥ പാലിക്കുന്നതിൽ ഇടുക്കി ജില്ലപഞ്ചായത്തിെൻറ വീഴ്ച ഭിന്നശേഷിക്കാർക്കുള്ള ട്രൈ സ്കൂട്ടറുകൾ വാങ്ങുന്നതിൽ 15.06 ലക്ഷത്തിെൻറ അനാവശ്യചെലവ് വരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.