സി.എ.ജി റിപ്പോർട്ട് അന്തിമം; കേരളത്തിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചന -തോമസ് ഐസക്ക്
text_fieldsആലപ്പുഴ: കിഫ്ബിയെ സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്‌നമെന്നും ധനമന്ത്രി തോമസ് ഐസക്ക്. സി.എ.ജി.യുടെ വാദങ്ങള്‍ എന്തൊക്കെയാണ്, അത് കേരളത്തിെൻറ വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് പ്രശ്‌നം. ഇതുസംബന്ധിച്ച് യു.ഡി.എഫിെൻറ അഭിപ്രായമെന്താണെന്ന് നാല് ദിവസമായി ചോദിക്കുകയാണ്. എന്നാൽ, അവരതിൽനിന്ന് ഒളിച്ചോടുകയാണെന്നും ധനമന്ത്രി വാർത്തസമ്മേനളത്തിൽ പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണ്. എന്നാൽ, കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റ് വായ്പ്പകളാണെന്നാണ് സി.എ.ജി നിലപാട്. അത് വാസ്തവവിരുദ്ധമാണ്. കിഫ്ബി സര്‍ക്കാറിന് ബാധ്യതയാകുമെന്നാണ് മറ്റൊരു നിലപാട്. ഈ വാദത്തെയും ധനമന്ത്രി എതിർത്തു.
സി.എ.ജി.യുടെ നിലപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നതാണ്. റിപ്പോര്‍ട്ടിന്മേല്‍ സർക്കാറും സി.എ.ജിയും ചര്‍ച്ച നന്നിട്ടില്ല. അതിനാലാണ് കരട് റിപ്പോര്‍ട്ടാണെന്ന് കരുതിയത്. സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാതെ അന്തിമ റിപ്പോര്‍ട്ട് തയാറാക്കാൻ പാടില്ലാത്തതാണ്.
കരട് റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുണ്ടായിരുന്നില്ല. ഇത് ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരെ നടന്നത്.
ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ആരും വിചാരിച്ചില്ല. ഇത് കേരളത്തിെൻറ വികസനത്തിെൻറ പ്രശ്‌നമാണ്. ആ രീതിയില്‍ ഇതിനെ കാണണം. ഇതിനെ ചെറുക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കേണ്ടതുണ്ട്. മസാല ബോണ്ട് ഇറക്കിയതിലും ഭരണഘടന ലംഘനമില്ല. റിസർവ് ബാങ്കിെൻറ അനുമതി ഇതിന് ലഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.