ജേക്കബ് തോമസ് ക്രമക്കേട് നടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകൾ നടത്തിയെന്ന് സി.എ.ജി റിപ്പോർട്ട്. വലിയ തുറയിൽ ഡയറക്ടറേററ്റ് കെട്ടിടം നിർമാണത്തിൽ ക്രമക്കേടുകൾ നടത്തിയെന്നും സോളാർ പാനൽ സ്ഥാപിച്ചതിൽ ഫണ്ട് വകമാറ്റിയെന്നുമാണ് സി.എ.ജി. കണ്ടെത്തിയിരിക്കുന്നത്. 2009^2014 കാലയളവിൽ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെയാണ് വലിയ തുറയിൽ ഡയറക്ടറേറ്റ് കെട്ടിട നിർമാണം നടത്തിയത്. കോർപറേഷൻ അനുമതി തേടാതെയാണ് നിർമാണം നടന്നത്. സര്‍ക്കാറിനെ ഇക്കാര്യത്തില്‍ ജേക്കബ് തോമസ് തെറ്റിദ്ധരിപ്പിച്ചു. 1.93 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമായി നശിക്കുകയാണ്. ഗുണനിലവാരം ഉറപ്പാക്കാതെ ജേക്കബ് തോമസ് കരാറുകാര്‍ക്ക് പണം നല്‍കിയെന്നും ഇത് സര്‍ക്കാറിന് അധിക ചെലവുണ്ടാക്കിയെന്നും റിേപ്പാർട്ടിൽ പറയുന്നു.
സിഗ്നൽ സ്റ്റേഷൻ നിർമാണത്തിന് അനുമതി ലഭിച്ചിട്ടും ഫണ്ട് വകമാറ്റി. കൊടുങ്ങല്ലൂരിലെ ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിർമിച്ചതിലും ക്രമക്കേടുണ്ട്.
അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കാൻ അനുമതി നേടിയെങ്കിലും ഡയറക്ടറേറ്റിലാണ് സോളാർ പാനൽ സ്ഥാപിച്ചത്. അനർട്ടിെൻറ സാക്ഷ്യപത്രമില്ലാത്ത േസാളാർ പാനലുകളാണ് സ്ഥാപിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജേക്കബ് തോമസിനെതിരായ സി.എ.ജി നിരീക്ഷണങ്ങൾ തുറമുഖ വകുപ്പ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.