സംസ്ഥാനത്തിന് പിരിച്ചെടുക്കാൻ 12,590 കോടി
text_fieldsതിരുവനന്തപുരം: സർക്കാറിന് കിേട്ടണ്ട 12,590.97 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന് കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ട്. ഇതിൽ 5182.78 കോടി രൂപയും അഞ്ചു വർഷത്തിനിടെയാണ് കുടിശ്ശികയായതെന്ന് നിയമസഭയിൽ സമർപ്പിച്ച റവന്യൂ റിപ്പോർട്ടിൽ പറയുന്നു.
വിൽപനനികുതി 8785.55 കോടി, വാഹനനികുതി 1765.58 കോടി, വൈദ്യുതിനികുതിയും തീരുവയും 1053.86 കോടി, വനവത്കരണവും വന്യജീവിസംരക്ഷണവും 340.21 കോടി, പൊലീസ് 199.73 കോടി, എക്സൈസ് 199.32 കോടി, ഭൂ നികുതി 168.60 കോടി, ഭരണപരമായ മറ്റ് സർവിസുകൾ 34.68 കോടി, മുദ്രപ്പത്രങ്ങളും രജിസ്ട്രേഷൻ ഫീസും 28.24 കോടി, തൊഴിലും തൊഴിൽസൗകര്യങ്ങളും 7.62 കോടി, തുറമുഖങ്ങളും ലൈറ്റ് ഹൗസുകളും 4.89 കോടി, ഇരുമ്പിതര ഖനനവും ധാതുഖനനവും 1.72 കോടി, ഫാക്ടറി ലൈസൻസ് അടക്കമുള്ളവ 0.97 കോടി എന്നിങ്ങനെയാണ് കുടിശ്ശിക.
കുടിശ്ശിക വേഗം റിപ്പോർട്ട് ചെയ്യാത്തതും ഇൗടാക്കാനുള്ള സംവിധാനം ഫലപ്രദമായി നടപ്പാക്കാത്തതുമാണ് വൻ കുടിശ്ശികക്ക് കാരണം. എക്സൈസ് വകുപ്പിെൻറ 1952 മുതലുള്ള കുടിശ്ശികയും ഇക്കൂട്ടത്തിലുണ്ട്. 2016-17ൽ 28,745 കേസുകളിൽ നികുതിനിർണയം തീർപ്പാകാൻ ബാക്കിയാണെന്നും റിപ്പോർട്ട് പറയുന്നു.
കശുവണ്ടി ഇറക്കുമതിയിൽ വെളിപ്പെടുത്താതെ 1238.39 കോടി
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിയിൽ 1238.39 കോടി രൂപ വ്യാപാരികൾ വെളിപ്പെടുത്തിയില്ലെന്ന് സി.എ.ജി. കസ്റ്റംസ് ആൻഡ് എക്സൈസ് വകുപ്പിെൻറ കണക്ക് പ്രകാരം 27 വ്യാപാരികൾ 1967.93 കോടി രൂപ മൂല്യമുള്ള കശുവണ്ടി ഇറക്കുമതി ചെയ്െതങ്കിലും 729.44 കോടി രൂപ മൂല്യം മാത്രമാണ് കാണിച്ചത്. 1238.39 കോടിയാണ് ഇറക്കുമതിയിലെ വ്യത്യാസം.
വിൽപനനികുതി, വാറ്റ് എന്നിവയിൽ ഇ-ഗവേണൻസുമായി ബന്ധപ്പെട്ട കർമപദ്ധതി നടപ്പാക്കാതിരുന്നത് പ്രശ്നം സൃഷ്ടിച്ചു. കമ്പ്യൂട്ടർവത്കരണത്തിനായി മിഷൻ മോഡ് പദ്ധതിയിൽ കേന്ദ്ര വിഹിതമായ 29.85 കോടിയിൽ 7.43 കോടി കാലഹരണപ്പെട്ടു. രജിസ്റ്റർ ചെയ്യുന്ന വ്യാപാരികളെ കണ്ടെത്താൻ സംവിധാനമില്ലാത്തതിനാൽ 412 വ്യാപാരികൾ നികുതിവലയിൽ നിന്ന് വിട്ടുനിന്നു. 35.25 കോടി രൂപയുടെ നികുതി ചുമത്താതിരിക്കുന്നതിനും കാരണമായി.
ഗുണഭോക്താക്കൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തതിൽ 34.13 കോടി രൂപ പൗൾട്രി വികസന കോർപറേഷൻ അനധികൃതമായി ഒഴിവാക്കിനൽകി. 6.53 കോടിയുടെ നികുതിയും പലിശയും കുറവായി ചുമത്തുന്നതിന് ഇത് കാരണമായി. 14-15 മുതൽ 16-17 വരെ കാലത്ത് 14127 വാഹനങ്ങളുടെ പെർമിറ്റുകളുടെ കാലാവധി തീർന്നുവെങ്കിലും പുതുക്കിയില്ല. 3.32 കോടി രൂപ പിഴയായി ഇൗടാക്കാമായിരുന്നു. 18803 മോേട്ടാർ കാബുകൾ 15 വർഷത്തിന് പകരം അഞ്ച് വർഷത്തേക്കാണ് നികുതിയടച്ചത്. 47.15 കോടി രൂപയുടെ നികുതി ശേഖരിച്ചില്ല. കോൺട്രാക്ട് കാേര്യജുകളിലെ നികുതി ഉയർത്തിയപ്പോൾ 81.08 കോടി ഇൗടാക്കിയില്ല. 11-12 മുതൽ 16-17 വരെ പൂർത്തീകരിച്ച കെട്ടിടങ്ങളിൽ 13 താലൂക്ക് അധികാരികൾ 367 കെട്ടിടങ്ങളുടെ നികുതി നിർണയിച്ചില്ല.
6.23 കോടി ഇതുമൂലം ചുമത്തിയില്ല. വില്ലേജ് ഒാഫിസർമാർ റിപ്പോർട്ട് ചെയ്തിട്ടും 2742 കെട്ടിടങ്ങളുടെ നികുതി ഇൗടാക്കുന്നതിൽ തഹസിൽദാർമാർ പരാജയപ്പെട്ടു. 10.23 കോടിയാണ് നഷ്ടം.
കാരുണ്യ ഫണ്ടിൽ നിന്ന് 632 കോടി സഹായം നൽകാൻ ബാക്കി
തിരുവനന്തപുരം: കാരുണ്യ ബെനവലൻറ് ഫണ്ട് വഴി ചികിത്സ തേടിയവർക്ക് 632 കോടി രൂപയുടെ െക്ലയിം കൊടുക്കാൻ ബാക്കിയെന്ന് കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സിച്ചതിൽ 62,435 െക്ലയിമുകളിൽ 611.47 കോടിയും സ്വകാര്യആശുപത്രികളിലെ 8792 െക്ലയിമുകളിൽ 20.53 കോടിയുമാണ് നൽകേണ്ടത്.
അപേക്ഷകർ കൂടിയതും ബജറ്റ് വിഹിത അപര്യാപ്തതയുമാണ് പണം നൽകാൻ തടസ്സമെന്നാണ് സർക്കാർ നിലപാട്. റിപ്പോർട്ട് മന്ത്രി ഡോ. തോമസ് െഎസക് നിയമസഭയിൽ സമർപ്പിച്ചു.
സഹായം അനുവദിച്ച 1520 പേർ ബന്ധപ്പെട്ട ആശുപത്രികളിൽ ചികിത്സ എടുത്തില്ല. അനുവദിച്ച 19.68 കോടി രൂപ ആശുപത്രി അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. അനുവദിച്ച തുകയുടെ 20 ശതമാനം മാത്രമായിരുന്നു വിനിയോഗമെന്നതിനാൽ വിതരണം ചെയ്ത് രണ്ടു മുതൽ അഞ്ചു വർഷം കഴിഞ്ഞിട്ടും ഉപയോഗിക്കാതെ 40.96 കോടി രൂപ ആശുപത്രി അക്കൗണ്ടിലുണ്ട്. ഇത് തിരിച്ചടക്കേണ്ടതായിരുന്നു. വിനിയോഗം നിരീക്ഷിക്കാൻ കാരുണ്യാ ഫണ്ടിന് സംവിധാനമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.