പുൽപള്ളിയിൽ ജനവാസ േകന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
text_fieldsപുൽപള്ളി (വയനാട്): ജനവാസ കേന്ദ്രമായ പുൽപള്ളി പള്ളിചിറയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടു പശുക്കിടാക്കളെയാണ് കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കടുവയെ വനത്തിലേക്ക് തുരത്തുന്നതിനിടെ വനപാലക സംഘത്തെയും കടുവ ആക്രമിച്ചിരുന്നു.
പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ ആൺകടുവയുടെ ദൃശ്വങ്ങൾ പതിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചത്. പ്രദേശത്തെ വർധിച്ചു വരുന്നകടുവ ശല്യത്തിനെതിരെ പ്രക്ഷോഭമാരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കടുവ ഭീഷണി നിലനിൽക്കുന്ന പള്ളിച്ചിറ, ചങ്ങമ്പം പ്രദേശങ്ങൾ സൗത്ത് വയനാട് ഡി.എഫ് ഒ പി. രഞ്ജിത് കുമാർ സന്ദർശിച്ചു. കടുവയെ പിടികൂടാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.